ADVERTISEMENT

മെല്‍ബണ്‍ ∙ സെന്‍റ് അല്‍ഫോന്‍സ സിറോ മലബാര്‍ മെല്‍ബണ്‍ നോര്‍ത്ത് കത്തീഡ്രല്‍ ഇടവകയിലെ ദുക്റാന തിരുന്നാള്‍ കാമ്പ്വെല്‍ഫീല്‍ഡ് സെന്‍റ് ജോര്‍ജ്ജ് കാല്‍ദീയന്‍ കാത്തലിക് ദേവാലയത്തില്‍ ആഘോഷിക്കും. ജൂലൈ മൂന്ന് (ശനിയാഴ്ച) വൈകുന്നേരം 7 ന് തുടങ്ങുന്ന തിരുക്കര്‍മ്മങ്ങള്‍ക്കും റാസ കുര്‍ബാനയ്ക്കും ബിഷപ്പ് ബോസ്കോ പുത്തൂര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. വികാരി ജനറാള്‍ ഫാദര്‍. ഫ്രാന്‍സിസ് കോലഞ്ചേരി, കത്തീഡ്രല്‍ ഇടവക വികാരി ഫാദര്‍ വര്‍ഗ്ഗീസ് വാവോലില്‍ എന്നിവര്‍ സഹകാർമികരായിരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്താണ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കേണ്ടത്. 

തിരുക്കര്‍മ്മങ്ങളുടെയും റാസ കുര്‍ബാനയുടെയും തല്‍സമയ സംപ്രേഷണം ശാലോം ടെലിവിഷനിലും രൂപതയുടെയും കത്തീഡ്രല്‍ ഇടവകയുടെയും ശാലോം മീഡിയയുടെയും ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും വെബ്സൈറ്റിലും ഉണ്ടായിരിക്കും.

വിലാസം: 1 കൂപ്പര്‍ സ്ട്രീറ്റ്, കാമ്പ്വെല്‍ഫീല്‍ഡ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com