ADVERTISEMENT

മെൽബൺ∙ എ.കെ ഫിലിംസിന്റെ ബാനറിൽ അനീഷ്. കെ. സെബാസ്റ്റ്യൻ നിർമ്മിച്ച് ജോസ് സണ്ണി സംവിധാനം ചെയ്യുന്ന 'ഞാൻ മിഖായേൽ 'എന്ന ചിത്രത്തിലെ 'മിഴിക്കുമ്പിൾ' എന്ന് തുടങ്ങുന്ന ഗാനം ജൂലൈ 11ന് പുറത്തിറങ്ങി. മെജ്ജോ ജോസഫിന്റെ സംഗീതസംവിധാനത്തിൽ ഷോബിൻ കണ്ണങ്ങാട്ട് രചിച്ച ഈ ഗാനം പ്രശസ്ത ഗായകൻ ഹരിചരൺ ആണ് ആലപിച്ചിരിക്കുന്നത്.

ചരിത്രത്തിലാദ്യമായി 'ഞാൻ മിഖായേൽ'എന്ന ചിത്രത്തിലൂടെ ഒരു ഇന്തോ-ഓസ്ട്രേലിയൻ സിനിമാ സംരംഭം യഥാർത്ഥ്യമാകുകയാണ്. പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ഈ സിനിമയിൽ അമ്പതിലേറെ ഓസ്ട്രേലിയൻ മലയാളികളായ അഭിനേതാക്കളെ അണിനിരത്തിയിരിക്കുന്നു. ഈ ലോക്ക്ഡൗൺ കാലഘട്ടത്തിൽ, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുകൊണ്ട് കലാകാരന്മാർ തമ്മിൽ കാണാതെ ഗാനത്തിന്റെ പൂർത്തീകരണത്തിനായി മനസ്സുകൊണ്ട് ഒന്നിക്കുകയുണ്ടായി എന്ന പ്രത്യേകത ഈ ഗാനത്തെ അസാധാരണമാക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com