ADVERTISEMENT

സിഡ്‌നി ∙ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നിന്നുള്ള  ഓണപ്പാട്ട്  ഏറെ  ശ്രദ്ധേയമാകുന്നു. സിഡ്‌നിയിലെ സൗണ്ട് വൈബ്‌സ് സ്റ്റുഡിയോ  നിർമിച്ച  'ചിങ്ങനിലാവ് ' എന്ന ഓണപ്പാട്ടിന് വരികളെഴുതിയിരിക്കുന്നത് ഓസ്‌ട്രേലിയൻ പ്രവാസിയായ ജെയിംസ് ചാക്കോയാണ് . പ്രശസ്ത  കീ  ബോർഡ് പ്രോഗ്രമറായ മധു പോളാണ്  ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

സിഡ്‌നിയിലെ ശ്രദ്ധേയനായ ഗായകൻ  ബേസിൽ  ഫെർണാൻഡസ്  ഗാനം ആലപിച്ചിരിക്കുന്നു. കൊച്ചിയിലും  പരിസരങ്ങളിലുമായി  ചിത്രീകരണം  പൂർത്തിയാക്കിയ  ഗാനരംഗങ്ങളിൽ  നർത്തകിയായ അഡ്വക്കറ്റ്  പ്രിയദർശിനി  ദീപക്, ബേബി  ശ്രീരുദ്ര, മാസ്റ്റർ  ചരൺ  എന്നിവർ അഭിനയിച്ചിരിക്കുന്നു. റിയ രവീന്ദ്രൻ  നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നു .

Link-https://youtube.com/watch?v=1ffJXvZPRJA&feature=share

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com