ADVERTISEMENT

ടൗൺസ്‍വില്ല (ഓസ്ട്രേലിയ) ∙ ഓണത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കേരള അസോസിയേഷൻ ടൗൺസ്‌വില്ല (കെഎടി) അംഗങ്ങൾ. കേരളത്തിലെ 14 ജില്ലകളിലുള്ള 24 അനാഥാലയങ്ങളിൽ കഴിയുന്നവർക്ക് ഓണസദ്യയൊരുക്കുകയാണ് അസോസിയേഷൻ. 24 അനാഥാലയങ്ങളിലായി ഏതാണ്ട് 3750ൽ അധികം അന്തേവാസികളാണ് കെഎടിയുടെ ഓണസദ്യ കഴിക്കുന്നത്.  

ഈ ഓണത്തെ അതുല്യമായ ഒന്നാക്കി മാറ്റിയതിന്, നമ്മുടെ നാട്ടിലുള്ള അനേകം മുഖങ്ങളിൽ പുഞ്ചിരി സമ്മാനിച്ചതിന്, ഒരോരുത്തർക്കും കെഎടിയുടെ ഹൃദയപൂർവ്വമായ നന്ദി പ്രസിഡന്റ് ബിനു കൊല്ലംപറമ്പിൽ രേഖപ്പെടുത്തി. ഓണത്തിന്റെ ആത്മാവ് ഒരുമയുടെയും സ്നേഹത്തിന്റെയും ഒന്നാണ്. ടൗൺസ്‌വില്ലിലെ കേരള അസോസിയേഷൻ ഈ സന്ദേശത്തിന് അനുസൃതമായി ജീവിക്കുകയും കോവിഡ് മഹാമാരിക്ക് ഓണത്തിന്റെ ഈ യഥാർഥ ചൈതന്യത്തെ തളർത്താൻ കഴിയില്ലെന്ന് ലോകത്തോട് ഘോഷിക്കുകയും ചെയ്യുന്നു.

ഓണത്തിന്റെ ചൈതന്യം നമ്മുടെ ഹൃദയങ്ങളിൽ എപ്പോഴും നിറയട്ടെ, സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഈ ഉത്സവകാലത്തും അതിനുശേഷവും നമ്മുടെ ജീവിതത്തിൽ പുതിയ മാനങ്ങൾ കണ്ടെത്തട്ടേയെന്നും സംഘാടകർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com