ADVERTISEMENT

ടോക്കിയോ∙ജപ്പാൻ മലയാളികൾ വിപുലമായി ഓണം ആഘോഷിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ ജപ്പാന്റെ നേതൃത്വത്തിൽ ജപ്പാനിലെ അറുന്നൂളോളം മലയാളികൾ കേരളത്തനിമയോടെ ഓണാഘോഷങ്ങളിൽ പങ്കെടുത്തു. വീടുകൾ ഓണസദ്യ ഒരുക്കി. ജപ്പാൻകാരും മലയാളികൾക്കൊപ്പം ആഘോഷങ്ങളിൽ പങ്കു ചേർന്നു. 

sadya-japan

2019ൽ ആണ് ജപ്പാനിൽ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്യുഎംഎഫ്) സംഘടന രൂപം കൊണ്ടത്. കേരളത്തിലെ എല്ലാ ഉത്സവങ്ങളും 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കീഴിൽ ഡബ്യുഎംഎഫ് ജപ്പാനിൽ ആഘോഷിക്കാറുണ്ട്.

onam-japan

മലയാളികൾക്ക് ജപ്പാനിൽ ജോലി ലഭിക്കുന്നതിനായി അതുമായി ബന്ധപ്പെട്ട ഓൺലൈൻ ക്ലാസുകൾ ഡബ്യുഎംഎഫ് നടത്തുന്നുണ്ട്. കരിയർ ഡവലപ്മെന്റ് ഫോർ കേരള സ്റ്റുഡന്റ്സ് എന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾക്കു ക്ലാസുകൾക്കു ശേഷം ജപ്പാനിൽ ഇന്റേൺഷിപ്പും തുടർന്ന് ജോലിയും നൽകുക എന്നതാണു തീരുമാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com