ADVERTISEMENT

മെൽബൺ ∙ ഡാർവിൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷപരിപാടികൾ 28–ാംതീയതി ശനിയാഴ്ച്ച ഡാർവിൻ മരാരാ ഫിലിപ്പിനോ ഹാളിൽ വച്ച് നടക്കുന്നതായിരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12.30ന് വിപുലമായ ഓണസദ്യയോടെ പരിപാടികൾക്കു തുടക്കമാകും. ഉച്ചയ്ക്കു നടക്കുന്ന ഓണസദ്യയിൽ ഡപ്യൂട്ടി ചീഫ് മിനിസ്റ്റർ നിക്കോൾ മാൻസൺ ഓണാഘോഷത്തെപ്പറ്റി സംസാരിക്കും. പ്രസിഡന്റ് പോൾ പറോക്കാരൻ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി‌‌ ഡോ. ഉണ്ണികൃഷ്ണൻ സ്വാഗതം പറയും.

സുജേഷ് സി. മാത്യു (ജോസുട്ടി), ഷിനു ജോൺ, സതീഷ് എന്നിവർ കോ– ഓഡിനേറ്റർമാരായി വിപുലമായ ഫുഡ് കമ്മിറ്റിക്ക് രൂപം നൽകി. അന്നേ ദിവസം വൈകീട്ട് 5.30ന് നടക്കുന്ന പൊതുസമ്മേളനം വിദ്യാഭ്യാസമന്ത്രി ലോറൻ മോസ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പോൾ പറോക്കാരൻ അധ്യക്ഷത വഹിക്കും. അതിനുശേഷം കൾച്ചറൽ കോ– ഓർഡിനേറ്റർ ജോർജ് കുര്യൻ കൈനകിരിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടക്കും.

ബാലു ബാലചന്ദ്രൻ, മഞ്ജു തളിയത്ത്, രെൻജു മാത്യുസ് ജോർജ്, ബിനു എം. മാത്യുസ്, സുമാ ജോസ്, ഷിൽവിൻ കോട്ടാക്കാത്ത്, ജോസ് ജേക്കബ്, വൈശാഖ് ഗിരിഷ് എന്നിവരടങ്ങുന്ന വിവിധ കമ്മിറ്റികൾക്കു രൂപം നൽകി. കലാപരിപാടികൾക്കിടയിൽ സ്പോർട്സ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനവിതരണം നടത്തുന്നതായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com