ADVERTISEMENT

വാഗ വാഗ∙ പൂവേ….പൊലി  പൂവേ….എന്ന വിളിയോടെ പാടത്തും പറമ്പിലും പൂക്കൾ തേടി നടന്ന സായാഹ്നങ്ങളുടെ മധുര സ്മരണകൾ മലയാളത്തിന്റെ മുതിർന്ന തലമുറയുടെ ഓർമയിലിന്നുമുണ്ടാകും.

vagam-onam3

 

vagam-onam4

തുമ്പയും ചെത്തിയും മുക്കുറ്റിയും അരിപ്പൂവും കൊങ്ങിണിയും തുടങ്ങി വർണവൈവിധ്യ സമ്പുഷ്ടമായ എത്രയെത്ര പൂക്കളാണ് പോയകാലത്ത് ഓണനാളുകളിൽ  വീട്ടുമുറ്റങ്ങളെ ആകർഷകങ്ങളാക്കിയിരുന്നത്!!!!!

vaga-onam6

 

vaga-onam5

ആരാണേറ്റവും കൂടുതൽ പൂക്കൾ ശേഖരിക്കുന്നതെന്ന മത്സരത്തോടെ പൂക്കൂടയും പേറി തൊടികളിൽ പാറി നടക്കുന്ന ബാല്യകാലം പക്ഷേ ഈ തലമുറക്കന്യമായി.

vaga-onam-2

 

നാടും വീടും വിട്ട് കടലുകൾക്കും കാതങ്ങൾക്കും അപ്പുറത്തെത്തിയാലും മലയാളി മനസിലെ മങ്ങാത്ത തെളിമയാണ് ഓണവും പൂക്കളവുമെന്ന് വിളിച്ചോതുന്നതായിരുന്നു വാഗ വാഗ മലയാളി അസോസിയേഷന്റെ പൂക്കളമത്സരം.

 

മലയാളത്തനിമയുടെ നിറച്ചാർത്തണിഞ്ഞ പൂക്കളങ്ങളോരോന്നും ഒന്നിനൊന്ന് മികച്ചതായിരുന്നതിനാൽ വിജയിയെ കണ്ടെത്തുകയെന്നത് വിധികർത്താക്കളെ കുഴക്കുന്ന കാര്യമായിരുന്നു. വാഗ്ഗ വാഗ്ഗ ഉൾപ്പെടുന്ന ന്യൂ സൗത്ത് വെയിൽസ്‌ സ്റ്റേറ്റിൽ ഇപ്പോൾ നിലനിൽക്കുന്ന കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചു കൊണ്ടായിരുന്നു മത്സരം നടന്നത്. 

 

നേരിയ മാർക്കിന്റെ മുൻതൂക്കം പരിഗണിച്ചാണ് മൂന്നു വിജയികളെ കണ്ടെത്തിയത്. 

ഒന്നാം സ്ഥാനം നേടിയത് ടോണി-ബ്രൈറ്റ് കുടുംബമാണ്. 

രണ്ടാം സ്ഥാനത്ത് ഷിബു-ഡയാന കുടുംബവും മൂന്നാം സ്ഥാനത്ത് ജിജോ-നൈസി കുടുംബവും എത്തി.

 

പരമ്പരാഗത ശൈലിയിൽ പൂക്കള നടുവിൽ പ്രതിഷ്ഠിച്ച ഓണത്തപ്പനെ  പ്രകൃതിദത്ത പൂക്കൾ കൊണ്ടലങ്കരിച്ചതായിരുന്നു ഷിനു-സ്മൃതി കുടുബത്തിന്റെ പൂക്കളത്തിന്റെ ഹൈലൈറ്റ്. ഓണാശംസകളെഴുതാനും ജമന്തി പൂക്കളായിരുന്നു ഇവിടെ.

 

കിഴക്കൻ മലമുകളിൽ ഉയർന്നു പൊങ്ങുന്ന സൂര്യോദയത്തിന്റെ പൊൻകിരണങ്ങൾ പുഴയോളങ്ങളെ തഴുകുന്നതാണ് സിബിച്ചൻ-റാണി കുടുംബത്തിന്റെ പൂക്കളത്തെ മനോഹരമാക്കിയത്. നിറക്കൂട്ടുകളുടെ സമന്വയത്തിലൂടെ പൂക്കളം ആകർഷണീയമാക്കാൻ അവർക്ക് കഴിഞ്ഞു.

 

സൂര്യോദയവും കുന്നും പുഴയുമെല്ലാം ചേർത്തൊരുക്കിയ പൂക്കളത്തിന്റെ വർണശബളിമ ടോണി-ബ്രൈറ്റ് കുടുംബത്തിന്റെ പൂക്കളത്തെ വ്യത്യസ്തമാക്കി. കണ്ണഞ്ചിപ്പിക്കുന്ന കടും കളറുകളുടെ അതിശയകരമായ സങ്കലനവും നാല് വൃത്തങ്ങളെ അതിമനോഹരമായി ലയിപ്പിച്ചതും ഈ പൂക്കളത്തിന്റെ പ്രത്യേകതയായി.

 

ഷിബു-ഡയാന കുടുംബത്തിന്റെ പൂക്കളത്തെ, കേരളത്തിന്റെ തനത് കലയായ കഥകളിയിലെ പച്ചവേഷവും മണിവീണയും സൂര്യോദയവും കായലോളങ്ങൾക്ക് മീതെ തുഴഞ്ഞെത്തുന്ന ചുണ്ടൻ വള്ളവും ആകർഷകമാക്കി.

 

മനോഹര വർണങ്ങൾ ചെറുകളങ്ങളിൽ സമന്വയിപ്പിച്ച വൃത്തത്തിനുള്ളിൽ ഓളപ്പരപ്പിലെ ചുണ്ടൻ വള്ളവും സുര്യോദയവും കേരവൃക്ഷവും മനോഹരമായ കാഴ്ചയൊരുക്കിയ പുക്കളമാണ് പ്രശാന്ത്-സവിത കുടുംബമൊരുക്കിയത്. 

 

മുതിർന്ന തലമുറയുടെ ഓണ ഓർമകൾക്ക് മിഴിവേകുന്ന ഊഞ്ഞാലാട്ടത്തെ മനോഹരമായി ചിത്രീകരിച്ചതാണ് ജിജോ-നൈസി കുടുംബത്തിന്റെ പൂക്കളത്തെ വ്യത്യസ്ഥമാക്കിയത്.  തറവാട്ടു വീടും മുറ്റത്ത് ഊഞ്ഞാലാടുന്ന സുന്ദരിയായ പെൺകുട്ടിയും തികഞ്ഞ വർണ ബോധത്തോടെ പകർത്തിയെഴുതിയതായിരുന്നു ഈ പൂക്കളം.

 

മതസാഹോദര്യത്തിന്റെ മഹത്വമോതിക്കൊണ്ടാണ് ഷൈനോ-നിഷ കുടുംബം പൂക്കളമൊരുക്കിയത്. പ്രസന്നമായ വർണ പശ്ചാത്തലത്തിൽ ചുണ്ടൻ വള്ളവും കേരവൃക്ഷവും  കുരിശും ഓംകാര ചിഹ്നവും ചന്ദ്രക്കലയും നിറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com