ADVERTISEMENT

മെൽബൺ∙ ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തിന്റെ വികസന പദ്ധതികളുടെ നയരൂപീകരണത്തിനുള്ള സമിതി അംഗമായി മലയാളിയായ പ്രഫ: സജീവ് കോശിയെ നിയമിച്ചു. സംസ്ഥാന പ്ലാനിങ് ബോർഡ് മാതൃകയിലുള്ള ഈ ഒമ്പതംഗ സമിതിയിലെ ഏക ഇന്ത്യൻ വംശജനാണ് ഡോ.സജീവ്.

 

ആരോഗ്യം, ഗതാഗതം, സാമൂഹ്യ ഭവന നിർമാണം, തൊഴിൽ തുടങ്ങിയ വിവിധ മേഖലകളിൽ പദ്ധതികൾ തയ്യാറാക്കുന്നതിനും മറ്റും സർക്കാരിന് നിർദ്ദേശങ്ങൾ നൽകുകയാണു സമിതിയുടെ ചുമതല. ഓസ്ട്രേലിയൻ സർക്കാരിന്റെ കീഴിലുള്ള നാഷണൽ ഡന്റൽ ബോർഡ് ഓഫ് അംഗമായി പ്രവർത്തിച്ചിട്ടുള്ള ഡോ.സജീവ് 2016 ൽ ഓസ്ട്രേലിയൻ സർക്കാരിന്റെ ഉന്നത ബഹുമതിയായ മെഡൽ ഓഫ് ദ് ഓർഡർ ഓഫ് ഓസ്ട്രേലിയയ്ക്ക് അർഹനായിട്ടുണ്ട്.

 

തിരുവനന്തപുരം കൈതമുഖിൽ കുടുംബാംഗമായ അദ്ദേഹം ഇന്ത്യൻ ഡന്റൽ അസോസിയേഷൻ കേരള സംസ്ഥാന പ്രസിഡൻ്റ്, കേരള ഡൻ്റൽ കൗൺസിൽ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

 

തിരുവല്ല കുംബനാട്  രജനിയാണ് ഭാര്യ. മക്കൾ: ഡോ. ജിതിൻ സജീവ് (കൺസൾട്ടൻ്റ് കാർഡിയോളജിസ്റ്റ് ), ഡോ. ജീസൺ സജീവ് ( സ്പെഷലിസ്റ്റ് എൻഡോഡോന്റിസ്റ്റ് ).

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com