ADVERTISEMENT

ബ്രിസ്‌ബേൻ∙ സെന്റ്.പീറ്റേഴ്സ് ആൻഡ് സെന്റ്  പോൾസ് മലങ്കര ഓർത്തഡോൿസ് ഇടവകയുടെ പ്രഥമ ഓണാഘോഷം ഇണ്ടൂരൂപ്പിള്ളി  ഹോളി ഫാമിലി കത്തോലിക്ക പള്ളിയുടെ ഹോളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു  നടന്നു. ഇടവക വികാരി റവ:ഫാ: വറുഗീസ് തോമസ് ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം  നൽകി. ഇടവകയുടെ മുതിർന്ന അംഗങ്ങളായ ചാക്കോ തോമസും വർഗ്ഗീസ് കുര്യനും ഭദ്രദീപം തെളിയിച്ചു കൊണ്ട് കലാ പരിപാടികൾ ഉദ്ഘാടനം നിർവ്വഹിച്ചു.

ഹോളി ഫാമിലി കാത്തലിക് ഇടവക വികാരി റെവ:ഫാ:മൈക്കിൾ ഗ്രേസ്  മുഖ്യാതിഥി ആയിരുന്നു. കൺവീനർ ജിലോ ജോസ് സ്വാഗതവും ചാക്കോ തോമസ് ഓണം സന്ദേശവും നൽകി.തുടർന്ന്  വർണ്ണാഭമായ കലാപരിപാടികളും ഓണസദ്യയും നടന്നു.  കോ-ഓർഡിനേറ്റർ അനീഷ് ജോയ് നേതൃത്വം നൽകി. ഓണാഘോഷത്തിൽ സഹകരിച്ച  ഏവർക്കും ഇടവക ഗവേണിങ് ബോഡി നന്ദി പ്രകാശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com