ADVERTISEMENT

ക്വീൻസ്‍ലാൻഡ്∙ ക്വീൻസ്‍ലാൻഡിൽ തൂവുമ്പ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തോറക്ക് മാക്റ്റൊ സ്പോർട്സ് ക്ലബ്ബിന്റെ രണ്ടാം ഓൾ ഓസ്ട്രേലിയ ഹാർഡ് ടെന്നീസ് ബോൾ ക്രിക്കറ്റ്‌ ടൂർണമെന്റ് ഈ മാസം സെപ്റ്റംബർ 25,26, ഒക്ടോബർ 2 തീയതികളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഗോൾഡ്കോസ്റ്റ്, സൺഷൈൻകോസ്റ്റ്,  ബണ്ടബർഗ്, ഇപ്സ്വിച്ച്, തൂവൂമ്പാ സബ്ബർബുകളിൽ നിന്നായി ഇന്ത്യൻ, ശ്രീലങ്കൻ, നേപ്പാളി, പാകിസ്ഥാൻ ബേസ്ഡ് കമ്മ്യൂണിട്ടികളിൽ നിന്നുള്ള  16 ടീമുകൾ  ഈ വർഷം മത്സരിക്കും. വിജയികൾക്ക് 1500 ഡോളർ ക്യാഷ് പ്രൈസ്, റണ്ണേഴ്സ് അപ്പിന് 750 ഡോളർ കൂടാതെ നിശ്ചിത ട്രോഫികളും, പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നുണ്ട്.  

 

തോറക്ക് മാക്റ്റൊ സ്പോർട്സ് ക്ലബ്‌  തൂവുമ്പയിലെ മലയാളി കായിക താരങ്ങൾ ചേർന്നു രൂപീകരിച്ചതാണെങ്കിലു൦  ശ്രീലങ്കൻ, തമിഴ്, തെലിഗ് കമ്മ്യൂണിറ്റികളും സജീവമായി  പങ്കെടുക്കുന്നു. എല്ലാവിധ  കോവിഡ് മാനദണ്ഡങ്ങളും അനുസരിച്ചു കൊണ്ടാടുന്ന ഈ ക്രിക്കറ്റ്‌ മാമാങ്കം തൂവൂമ്പയിലെ റീജനൽ കൗൺസലിന്റെയും  തൂവുമ്പ മലയാളി അസോസിയേഷന്റെയും  സപ്പോർട്ടോടും കൂടിയാണു നടത്തുന്നത്. വാശിയേറിയ ക്രിക്കറ്റ്‌ മാറ്റുരക്കലിനോടൊപ്പം മറ്റു കലാപരിപാടികളും  ഉണ്ടാങ്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. കേരളത്തിലേ കലാ കായിക സാംസ്കാരിക രാഷ്ട്രിയ  രംഗത്തുള്ള  നിരവധിപേർ ഈ കായിക പ്രസ്ഥാനത്തിനു വേണ്ടി ആശംസകൾ അറിയിച്ചു കൊണ്ടുള്ള വീഡിയോകൾ ഇതിനോടകംതന്നെ  വൈറലായി കഴിഞ്ഞു. തൂവൂമ്പയിലെ പ്രമുഖ ബിസിനസ്സ് കമ്പനികളും മറ്റു പ്രമുഖ മലയാളി വ്യക്തിത്വങ്ങളുമാണ് ഈ കായിക മാമാങ്കത്തിന്റെ സ്പോൺസർമാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com