ADVERTISEMENT

ബ്രിസ്ബൻ ∙ ഓസ്ട്രേലിയയിലുള്ള വിവിധ നഗരങ്ങളിലെ മലയാളി പെന്തെക്കോസ്ത് സഭകളുടെ ആഭിമുഖ്യത്തിൽ ദൈവജനത്തിന്റേയും രാജ്യത്തിന്റേയും ഉണർവിനും വിടുതലിനും വേണ്ടിയുള്ള രണ്ടാമത് ആത്മീയ സംഗമം സെപ്റ്റംബർ 27 മുതൽ ഒക്ടോബർ മൂന്നു വരെ സൂമിലൂടെ നടക്കും. ഏഴ് ദിവസങ്ങളിലായി നടത്തുന്ന ഈ ഉപവാസ പ്രാർഥനാ സംഗമത്തിൽ ‘ഉണർവിനായി ഉണരുക’ എന്നതാണ് വിഷയം. 

ഡോ. ടി.പി. വർഗീസ് (തിരുവല്ല),  ബെൻസൺ മത്തായി (മുംബൈ),  ജോൺസൺ ജോർജജ് (മിഷിഗൻ), ജോ തോമസ് (ബെംഗലൂരു),  അനീഷ് ഏലപ്പാറ, ഫിന്നി സാമുവേൽ (ന്യൂയോർക്ക്),  ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, അനീഷ് തോമസ് (റാന്നി) എന്നിവരും തദ്ദേശീയരായ മറ്റു പാസ്റ്റർമാരും‌ ശുശ്രൂഷിക്കും.

അനുഗ്രഹീത ഗായകരായ എബിൻ അലക്സും ഇമ്മാനുവേൽ കെബിയും ജോയൽ പടവത്തും മറ്റ് വിവിധ സഭാ ക്വയറുകളും ആരാധന നയിക്കും. ബ്രിസ്‌ബണിലുള്ള റിവൈവൽ ക്രിസ്ത്യൻ അസംബ്ലി സഭയാണ് ഈ ആത്മീയ സമ്മേളനത്തിന് ആഥിധേയത്ത്വം വഹിക്കുന്നത്.

Zoom ID: 864 1177 0077

Password: 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com