ADVERTISEMENT

ബ്രിസ്‌ബേൻ ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബ്രിസ്‌ബേനിലെ രണ്ടാമത്തെ ദേവാലയമായ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയിലെ പ്രഥമ ബലിയർപ്പണം നടന്നു. സെന്റ്‌ ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി ഫാ. സിനു ജേക്കബ് നേതൃത്വം നൽകി. വി: കുർബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിനു ഫാ.സിനു ജേക്കബ് അധ്യക്ഷത വഹിച്ചു. 

ഹോളി ഫാമിലി കാത്തലിക് പള്ളി വികാരി ഫാ.മൈക്കിൾ ഗ്രേസ് മുഖ്യാഥിതി ആയിരുന്നു. ഇടവക കൺവീനർ ജിലോ ജോസ് സ്വാഗതം ആശംസിച്ചു. ഇടവക അംഗത്വ ഫോമിന്റെ വിതരണോദ്ഘാടനം ഫാദർ സിനു മോളി സൈമണ് നൽകി നിർവഹിച്ചു. ഇടവകയ്ക്കു വേണ്ടി മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ദീയസ്കോറസ് തിരുമനസും ഇടവക വികാരി ഫാ. വറുഗീസ് തോമസ് എന്നിവർ നൽകി കൊണ്ടിരിക്കുന്ന ആത്മീയ നേതൃത്വത്തിന് പ്രത്യേകമായ കൃതജ്ഞതാ പ്രകാശനവും നടന്നു. തോമസ് ജോൺ  യോഗത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. 

brisbane-church

ബ്രിസ്‌ബേൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് വികാരി ഫാ.ജാക്സ് ജേക്കബ് ആശംസകൾ നേർന്നു. ബ്രിസ്‌ബേൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ സെക്രട്ടറി അജോ ജോൺ ചടങ്ങിൽ സന്നിഹിതനായിരുന്നു. നിലവിലെ കോവിഡ് മാനദണ്ഡം പാലിച്ച് നൂറ്റി അൻപതോളം വിശ്വാസികൾ പരിപാടിയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com