ADVERTISEMENT

മെൽബൺ∙ റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഓസ്ട്രേലിയൻ ജനതയെ ഭീതിയിലാഴ്ത്തി. ഇന്നലെ രാവിലെ 9.15ന് (ഇന്ത്യൻ സമയം രാവിലെ4.45) ആണ് ഓസ്ട്രേലിയയുടെ തെക്ക് കിഴക്കൻ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്.

Three killed, dozens injured as shallow quake hits China's Sichuan

 

വിക്ടോറിയ സംസ്ഥാനത്തെ മാൻസ്ഫീൽഡിൽ നിന്ന് 50 കിലോമീറ്റർ അകലെ ആൽപൈൻ ദേശീയോദ്യാനത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു കണ്ടെത്തി. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രൂപപ്പെട്ടതെന്നാണ് ഓസ്ടേലിയൻ ജിയോ സയൻസിന്റെ നിഗമനം.

 

ആളപായമോ കനത്ത നാശനഷ്ടമോ ഉണ്ടായിട്ടില്ലെങ്കിലും ഓസ്ട്രേലിയയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂചലനമായാണ് ഇതിനെ കണക്കാക്കുന്നത്.

 

വിക്ടോറിയക്ക് പുറമേ ന്യൂസൗത്ത് വെയിൽസ്, എസിറ്റി, അഡ്ലൈഡ്, ടാസ്മാനിയ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. 15 മിനിറ്റിനു ശേഷം തുടർചലനങ്ങളും ഉണ്ടായെങ്കിലും റിക്ടർ സ്കെയിലിൽ തീവ്രത 4 മാത്രമേ രേഖപ്പെടുത്തിയുള്ളൂ.

 

കേട്ടുകേൾവി മാത്രമായിരുന്ന ഭൂചലനം നേരിട്ടനുഭവിച്ചതോടെ ഓസ്ടേലിയയിലെ ജനങ്ങൾ പരിഭ്രാന്തരായി.

മുകളിലത്തെ നിലകളിൽ താമസിക്കുന്നവർക്കാണ് ഭൂചലനം കാര്യമായി അനുഭവപ്പെട്ടത്.

ആശുപത്രികളിൽ നിന്നു രോഗികളെ ഒഴിപ്പിക്കുന്നതിനുള്ള മുൻകരുതലുകൾ എടുത്തെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന അറിയിപ്പ് വന്നതോടെയാണു ജനങ്ങൾക്ക് ആശ്വാസമായത്.

English Summary: Earth Quake hits south east parts of Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com