തിരുക്കുടുംബ ക്നാനായ ദേവാലയത്തിൽ തിരുനാൾ ആഘോഷിച്ചു

brisbane-church
SHARE

ബ്രിസ്ബെയ്ൻ∙ ബ്രിസ്ബെയ്ൻ തിരുക്കുടുംബ ക്നാനായ ദേവാലയത്തിൽ പ്രഥമ തിരുന്നാൾ  ആഘോഷിച്ചു. ഒക്ടോബർ 16 ,17 തീയതികളിൽ നടന്ന തിരുനാൾ ആഘോഷങ്ങളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഇടവകാംഗങ്ങളുടെ ക്നാനായ മിഷൻ വികാരി ഫാ ഡാലിഷ് കൊച്ചേരിൽ , മിഷൻ സെക്രട്ടറി സിജോ കുര്യൻ കൈക്കാരന്മാരായ ബീറ്റു ചാരം കണ്ടത്തിൽ , സിബി  അഞ്ചംകുന്നത്ത്  തിരുനാൾ കൺവീനർ സുനിൽ കാരിക്കൽ എന്നിവർ തിരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി .

brisbane-church-2

ഇടവകാംഗങ്ങളെല്ലാം പ്രസുദേന്തിമാരായ തിരുനാളിനു ശനിയാഴ്ച ഫാ : അബ്രഹാം കഴുന്നടിയിൽ , ഫാ : ജോർജ് മാങ്കുഴിക്കരി എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു . ഇടവകാംഗങ്ങളുടെ ആധ്യാത്മികവും വിശ്വാസപരവുമായ വളർച്ചയുടെ ആവശ്യകതയിലൂന്നി  ഫാ : ജോഷി പറപ്പുള്ളി വചന ശുശ്രൂഷ നടത്തി.

brisbane-church-4

ഞായറാഴ്ച ആഘോഷമായ പാട്ടുകുർബാന ഫാ :ആന്റോ ചിരിയംകണ്ടത്തിലിന്റെ മുഖ്യ കാർമികത്വത്തിൽ ഫാ :ഡാലിഷ് കൊച്ചേരിൽ ,ഫാ: ജാസൺ എന്നിവർ ചേർന്ന് അർപ്പിച്ചു കുർബാനയെ തുടർന്നു  പ്രദിക്ഷണം  മുത്തുക്കുടകളും വിശുദ്ധ രൂപങ്ങളുമേന്തി ഭക്തിനിർഭരമായി മാറി .ഇടവകാംഗങ്ങളുടെ ചെണ്ടമേളം , യുവജനങ്ങൾ ഒരുക്കിയ സ്റ്റാളുകൾ എന്നിവ തിരുനാളിനു കൊഴുപ്പേകി. പരിശുദ്ധ കുർബാനയുടെ വാഴ്‌വിനു  ശേഷം തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത എല്ലാവര്ക്കും സ്നേഹവിരുന്ന് നൽകി.

brisbane-church-3
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA