ADVERTISEMENT

ക്വലാലംപൂർ∙ മലേഷ്യയിലെ സെലങ്ങൂർ സ്റ്റേറ്റിൽ ഹൃദയാഘാതം മൂലം ഈ മാസം 10 ന് മരിച്ച കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി കല്ലായി കണ്ണോത്ത് വീട്ടിൽ ജിജേഷിന്റെ (36) മൃതദേഹം ഇന്നു ചെന്നൈ എയർപോർട്ട് വഴി നാട്ടിലെത്തിച്ചു. എട്ടു വർഷത്തോളമായി സെലങ്ങൂരിലെ ഒരു സ്വകാര്യ പേപ്പർ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ജിജേഷ്. സംസ്കാരം വൈകിട്ട് വീട്ടുവളപ്പിൽ.

അഞ്ചരക്കണ്ടി സ്വദേശി രവീന്ദ്രന്റെയും സാവിത്രിയുടെയും മകനാണ്. സജീഷ്, രജീഷ് എന്നിവർ സഹോദരങ്ങളാണ്. ജിജേഷ് അവിവാഹിതനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com