ADVERTISEMENT

ബ്രിസ്‌ബെയ്ൻ∙ ക്വീൻസ്‌ലാൻഡിലെ സ്പ്രിങ് ഫീൽഡ് മലയാളി അസോസിയേഷന്  2021 -2022 വർഷത്തേക്കുള്ള പുതിയ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടു. സെയിന്റ് : അഗസ്റ്റിൻ കോളേജിൽ  നടന്ന ചടങ്ങിലാണു പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്തത് .ചടങ്ങിൽ മുൻ സെക്രട്ടറി ജെയിംസ് പവ്വത്  സ്വാഗതം പറഞ്ഞു. മുൻ പ്രസിഡന്റ് ലിനു ജയിംസ് അധ്യക്ഷ പ്രസംഗം നടത്തി.

ഓസ്‌ട്രേലിയയിൽ വളരുന്ന യുവ  തലമുറകൾക്ക്  നമ്മുടെ ജീവിത രീതികളും സംസ്കാരവും പരിചയപ്പെടുത്തി കൊടുക്കുന്നതിൽ  മലയാളി അസോസിയേഷനുകൾ വഹിക്കുന്ന പങ്കിനെപ്പറ്റി അധ്യക്ഷ പ്രസംഗത്തിൽ ലിനു ജയിംസ് പ്രത്യേകം പരാമർശിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥി കളായെത്തിയ മിൽട്ടൺ ഡിക്ക് (FEDRAL MEMBER FOR OXILY) ചാരിസ് മുള്ളൻ (STATE MEMBER FOR JORDAN)  എന്നിവർ കോവിഡ്  പ്രതിരോധത്തിന് മുൻ നിരയിൽ നിന്നു പ്രവർത്തിച്ച അംഗങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. മൾട്ടി കൾച്ചർ ആഘോഷങ്ങൾ ഓസ്‌ട്രേലിയയുടെ ജീവിത രീതികൾക്ക് നിറം പകരുന്നു എന്നതു വളരെ അഭിമാനമാണ് എന്നു പ്രത്യേകം ഓർമിക്കുകയുണ്ടായി.

സ്പ്രിങ് ഫീൽഡിലെ മലയാളികൾക്ക് വരും നാളുകളിൽ ഓസ്‌ട്രേലിയൻ ജീവിതം ആസ്വദിക്കുന്നതോടൊപ്പം നമ്മുടെ സംസ്കാരവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിനും  മലയാളികളുടെ  ആഘോഷങ്ങൾക്ക് ഉത്സവമേളം പകരുന്നതിനും മലയാളികൾക്കിടയിൽ വളരെ ജനകീയരും പ്രവർത്തന പരിചയം ഉള്ളവരുമായ പുതിയ നേതൃത്വ നിര അധികാരത്തിൽ വന്നു. ബിജു വർഗീസ് (പ്രസിഡന്റ്) ലേഖ അജിത് (വൈസ് പ്രസിഡന്റ്) മോഹിൻ എബ്രഹാം (സെക്രട്ടറി ),റെജി ജോസഫ് (ജോയിൻ സെക്രട്ടറി) കുഞ്ഞുമോൻ എബ്രഹാം (ട്രഷറർ) അൽബ ബിജു,ഗ്രേസ് റെജി (കൾച്ചറൽ കോർഡിനേറ്റേഴ്‌സ്). ജെയിംസ് പവ്വത് ,സിബു വർഗീസ് , ലിനു  ജെയിംസ് (എക്സിക്യൂട്ടീവ് മെംബേർസ്)എന്നിവരാണു പുതിയ കമ്മിറ്റി അംഗങ്ങൾ. സിബു വർഗീസ് നന്ദി രേഖപ്പെടുത്തി.

മഹാമാരിയുടെ ഈ കാലവും കടന്നു പോകുമെന്നും പുതിയ ആശയങ്ങളും പ്രതീക്ഷകളുമായി സ്പ്രിങ് ഫീൽഡ് മലയാളി അസോസിയേഷൻ മുൻ വർഷങ്ങളിലേതു പോലെ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നും അതിനു ഏവരുടെയും സഹകരണം വേണമെന്നും അദ്ദേഹം നന്ദി പ്രസംഗത്തിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com