അറ്റ്പിഎഫ് പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു

ATF
SHARE

ബ്രിസ്ബെയ്ന്‍ ∙  കുട്ടികളെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക് കണ്‍തുറക്കാനും ശരിയായ ദിശാബോധത്തിലേക്കു നയിക്കാനും പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ട് ആഗ്നസ് ആന്‍ഡ് തെരേസ പീസ് ഫൗണ്ടേഷന്റെ അറ്റ്പിഎഫ് പരിശീലന പദ്ധതിക്ക് തുടക്കമായി. കുട്ടികളുടെ സര്‍ഗ്ഗശേഷിയെ തൊട്ടുണര്‍ത്തും വിധമുള്ള രസകരമായ പരിശീലനക്കളരികളും അവരുടെ കഴിവുകള്‍ തിരിച്ചറിയാനും പരിപോഷിപ്പിക്കാനും സ്വഭാവരൂപീകരണത്തിനും ലക്ഷ്യം കണ്ടെത്താനുമുള്ള  പരിപാടികളാണ് പരിശീലനത്തിന്റെ സവിശേഷതകളാണെന്നും ആഗ്നെസും തെരേസയും അഭിപ്രായപ്പെട്ടു. 

മാറിയ ലോക സാഹചര്യത്തില്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും രൂക്ഷമായ മത്സരം നേരിടുന്ന കുട്ടികള്‍ക്ക് യഥാസമയം കൃത്യമായ ലക്ഷ്യബോധവും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെങ്കില്‍ മക്കളോടൊപ്പം മാതാപിതാക്കള്‍ കൂടി നിരാശയ്ക്ക് അടിമപ്പെടുമെന്ന് ലോക ദേശീയ ഗാനാലാപന സഹോദരിമാരായ ആഗ്നെസ് ജോയിയും തെരേസ ജോയിയും അഭിപ്രായപ്പെട്ടു.പരിശീലന പദ്ധതിക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു ഇരുവരും

ബ്രിസ്‌ബെയ്‌നിലെ ഗ്രിഫിത് യൂണിവേഴ്സിറ്റി സൗത്ത് ബാങ്ക്  കാംപസിലെ ഗ്രാജുവേറ്റ് സെന്ററില്‍  സംഘടിപ്പിച്ച ചടങ്ങില്‍ ഐക്യരാഷ്ട്രസഭ അസോസിയേഷന്റെ ഓസ്ട്രേലിയ ക്വീന്‍സ്‌ലാന്‍ഡ്  ഡിവിഷന്‍ പ്രസിഡന്റ് ക്ലയര്‍ മോര്‍, യുഎന്‍ സസ്റ്റെയ്‌നബിള്‍ ഡെവലപ്‌മെന്റ് ഗോള്‍സ്  വൈസ് പ്രസിഡന്റ് റോഡ് വെല്‍ഫോഡ്, എര്‍ത്ത് ചാര്‍ട്ടര്‍ കോ-ഓര്‍ഡിനേറ്റര്‍ ക്ലെം ക്യാമ്പ്ബെല്‍, ഇന്‍ഡിപെന്‍ഡന്റ് ആന്‍ഡ് പീസ്ഫുള്‍ നെറ്റ്‌വര്‍ക്ക് ഓസ്‌ട്രേലിയ അധ്യക്ഷ അനറ്റ് ബ്രൗണ്‍ലി, യുഎന്‍ അസോസിയേഷന്‍ ഓസ്ട്രേലിയ ക്വീന്‍സ്ലാന്‍ഡ്  ഡിവിഷന്‍ എഥിക്കല്‍ ഇക്കോണോമി മാനേജര്‍ ഡോ.ഡോണല്‍ ഡേവിസ് എന്നിവര്‍ ചേര്‍ന്നാണ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തത്.

ലോക സമാധാനവും മാനവ സ്‌നേഹവും ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിട്ട് ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ഔദ്യോഗിക ദേശീയഗാനങ്ങള്‍ മന:പാഠമായി പാടി ലോകത്തിലാദ്യമായി  പുതിയ  റെക്കോര്‍ഡ് സൃഷ്ടിച്ച ആഗ്നെസ് ജോയിയും തെരേസ ജോയിയുമാണ് ഈ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ 9 വര്‍ഷത്തിലധികമായി ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങളെക്കുറിച്ചും രാജ്യാന്തര ഭാഷകളെക്കുറിച്ചും ഗവേഷണം നടത്താനും ദേശീയ ഗാനങ്ങള്‍ പഠിക്കാനും ഇരുവര്‍ക്കും മൂന്നാം ക്ലാസ്സ് മുതല്‍ സ്‌കൂള്‍ പഠനത്തോടൊപ്പം മികച്ച പരിശീലനം നല്‍കിയ നടനും  സംവിധായകനും ഇവരുടെ പിതാവുമായ ജോയ് കെ. മാത്യുവിന്റെ പങ്കാളിത്തത്തിലാണ് പരിശീലനപദ്ധതി. കൂടുതല്‍ വിവരങ്ങള്‍ക്ക്: augnesandteresa@gmail.com 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA