പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് നവ നേതൃത്വം

perth-malayali-association
SHARE

പെർത്ത്∙ ഓസ്ട്രേലിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് നവ നേതൃത്വവുമായി ഒൻപതാം വർഷത്തിലേക്ക്. ഒക്ടോബർ 23നു ചേർന്ന വാർഷിക പൊതുയോഗത്തിൽ 2021-22ലേക്കുള്ള  പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വെസ്റ്റേൺ ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന് മാതൃകാപരവും അംഗങ്ങളുടെ ജീവ കാരുണ്യവും,സാമൂഹികവും,സാംസ്കാരികവുമായ ഉന്നമനത്തിന് ഉതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളുമായി തികച്ചും മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചു കൊണ്ടിരിക്കുകയാണ്  പെർത്ത്  യുണൈറ്റഡ് മലയാളി അസോസിയേഷൻ. മുൻ പ്രസിഡന്റ് ലിജു പ്രഭാത് അധ്യക്ഷനായ മീറ്റിങ്ങിൽ സെക്രട്ടറി റിച്ചി ജോൺ കഴിഞ്ഞ ഒരു വർഷത്ത പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജനു തോമസ്  ഫൈനാൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.

പ്രസിഡന്റ്‌ ബാബു ജോൺ, സെക്രട്ടറി ജോമോൻ ജോസഫ് , ട്രഷറർ ജോ പ്രവീൺ എന്നിവരോടൊപ്പം വിപുലമായ ഒരു കമ്മറ്റിയും രൂപീകരിച്ചു. പുതുതലമുറക്ക്  നമ്മുടെ സംസ്കാരവും, തനിമയും പകർന്നു നൽകുന്നതോടൊപ്പം, തദ്ദേശ്യമായ സംസ്കാരത്തോടെ ഇഴകിച്ചേർന്ന് വളരുന്നതിനാവിശ്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നു നിയുക്ത പ്രസിഡന്റ്‌ പറയുകയുണ്ടായി.

കോവിഡിന്റെ പശ്ചാത്തലത്തിലും നിരവധി പ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചതിൽ പ്യൂമ പ്രവർത്തകർ ചാരിതാർഥ്യം കൊള്ളുന്നു. കിഡ്സ് സ്കിൽ ഡെവെലപ്മെന്റ്, പ്യൂമ ജലോത്സവം സീസൺ2, ഓസ്‌ട്രേലിയൻ ബുഷ്‌ഫയർ ചാരിറ്റി സംഭാവന കൂടാതെ പെർത്തിൽ മലയാളികളുടെ ഇടയിൽ ഉണ്ടായ ആകസ്മിക മരണങ്ങളിൽ കൈത്താങ്ങാകുവാൻ പുമയോടൊപ്പം നിന്ന പെർത്ത് മലയാളികളുടെ ഉദാര മനസ്കതക്ക് നന്ദി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA