മലയാളം മിഷൻ പെർത്ത് പ്രവേശനോത്സവവും ഉദ്ഘാടനവും

kanikkonna
SHARE

പെർത്ത്∙ ഓസ്‌ട്രേലിയയിലെ പെർത്തിൽ പ്രവാസി മലയാളികളുടെ പുതുതലമുറയെ മലയാളം പഠിപ്പിക്കാൻ മലയാളം മിഷൻ ഒരുങ്ങുന്നു.   ഈ വരുന്ന ശനിയാഴ്ച (ഒക്ടോബർ 23) ഉച്ചക്ക് 1:30 മുതൽ പിയാരാ വാട്ടർസ് ആസ്പിരി പ്രൈമറി സ്കൂളിൽ വളരെ വിപുലമായ രീതിയിൽ പ്രവേശനോത്സവം നടത്താനാണ് സംഘാടകർ തയാറെടുക്കുന്നത്.  മലയാളം മിഷ്യൻ ഓസ്ട്രേലിയ ലിമിറ്റഡ്, മലയാളം ഭാഷാ കമ്മ്യൂണിറ്റി സ്കൂൾ പെർത്തും സംയുക്തമായാണ് ക്ലാസ്സുകൾക്ക് തുടക്കം കുറിക്കുന്നത്. മുപ്പതിലധികം അധ്യാപകർ കഴിഞ്ഞ കുറെ മാസങ്ങളിലായി ഇതിന്റെ പരിശീലനക്കളരിയിലൂടെ പരിശീലനം പൂർത്തിയാക്കി. വിവിധ കമ്മിറ്റികളുടെ കീഴിൽ നിരവധി സന്നദ്ധ പ്രവർത്തകരാണ് ദിവസങ്ങളായി ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. മലയാളം പഠിക്കാൻ സഹായിക്കുക, മലയാളം സംസ്കാരവും സാഹിത്യവും പഠിപ്പിക്കുക എന്നതാണു ലക്ഷ്യം.

നാലു കോഴ്സുകളാണു മലയാളം മിഷൻ നടത്തുന്നത്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലകുറിഞ്ഞി. ഇതിൽ ഇതിൽ കണിക്കൊന്ന സർട്ടിഫിക്കറ്റ് കോഴ്സാണ് പെർത്തിൽ ആരംഭിക്കുന്നത്. പ്രീ പ്രൈമറി മുതൽ 6 ക്ലാസ്‌ വരെയുള്ള കുട്ടികളെയാണ് ആദ്യ ഘട്ടത്തിൽ മലയാളം പഠിപ്പിക്കുക. പെർത്ത് മലയാളികളിൽ നിന്നു കൂടുതൽപേർ മലയാളം പഠിക്കാൻ താൽപര്യം പ്രകടിപ്പിച്ചു മുന്നോട്ട് വന്നത് സംഘാടകർക്ക് കൂടുതൽ പ്രചോദനമായി. ആദ്യ സ്കൂളിലേക്കുള്ള അഡ്മിഷൻ പൂർത്തിയായിരിക്കുകയാണ്.  അടുത്ത അധ്യയന വർഷം മുതൽ കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തന മേഖല വ്യാപിപ്പിക്കാൻ തയാറെടുക്കുകയാണ്.

എല്ലാ മലയാളികളെയും  പ്രവേശനോത്സവത്തിൽ പങ്കെടുത്ത വിജയിപ്പിക്കുന്നതിനായി  ഞങ്ങൾ ഹാർദമായി സ്വാഗതം ചെയ്യുകയാണ്.

ജാണ്ടകോട്ട് എംഎൽഎ യാസ് മുബാറക്കായ്, റിവെർട്ടൻ എംഎൽഎ ജഗദീഷ് കൃഷ്ണൻ,തുടങ്ങി നിരവധി വിശിഷ്ട വ്യക്തികൾ ഇതിൽ പങ്കെടുക്കുന്നു കൂടാതെ നമ്മുടെ തന്നത് കലാരൂപങ്ങളെ പരിചയപ്പെടുത്തിയതും മറ്റു കലാവിരുന്നുകളും കുരുന്നുകളെ പ്രവേശന കാവടത്തിൽ സ്വീകരിച്ചു ആനയിക്കും  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA