ADVERTISEMENT

ബ്രിസ്ബേൻ ∙ നവോദയ ഓസ്ട്രേലിയയുടെ നവംബർ 27ന് നടക്കുന്ന രണ്ടാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ഓസ്ട്രേലിയൻ മലയാളികൾക്കായി ചെറുകഥ, കവിത ഉപന്യാസ രചനാ മത്സരങ്ങൾ നടത്തുന്നു.

സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രമുഖർ പങ്കെടുക്കുന്ന വെബിനാറുകളും ഒരുക്കിയിട്ടുണ്ട്. ആദ്യ വെബിനാർ നവംബർ 13ന് ശനിയാഴ്ച്ച നാലു മണിക്ക് ‘സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രസക്തി - ഇന്നത്തെ സമൂഹത്തിൽ’ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കും. കേരള സാക്ഷരത മിഷൻ ഡയറക്ടർ ഡോ: പി.എസ്. ശ്രീകല പങ്കെടുക്കും. ബ്രിസ്ബേനിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന ദേശീയസമ്മേളനം കോവിഡിന്റെ പശ്ചാത്തലത്തിൽ സൂം വഴിയാണ് നടക്കുക.

മത്സരത്തിലേക്ക് ഉള്ള സൃഷ്ടികൾ മുമ്പെങ്ങും പ്രസിദ്ധീകരിക്കാത്തതും സ്വന്തം രചനകൾ ആണെന്നും സ്വയം സാക്ഷ്യപ്പെടുത്തുന്ന പത്രത്തോടൊപ്പം നവംബർ 20ന് മുമ്പായി അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്കും റജിസ്ട്രേഷനുമായി താഴെ കാണുന്ന ലിങ്കിൽ ബന്ധപ്പെടുക.

https://forms.gle/AxVmmozFdZVj6CkE8

Email:Secretaryccnavodayaaus@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com