ഓസ്ട്രേലിയൻ മലയാളി കൂട്ടായ്മയിൽ ജി.വേണുഗോപാലിന്റെ ഭക്തിഗാന ആൽബം പുറത്തിറക്കി

mookamayi
SHARE

അഡ്‌ലൈഡ്∙ ഓസ്ട്രേലിയൻ മലയാളി കൂട്ടായ്മയിൽ പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാൽ പാടി അഭിനയിച്ച മൂകമായ് എന്ന ഭക്തിഗാന ആൽബം പുറത്തിറക്കി.  സംഗീത സംവിധാന രംഗത്ത് 40 വർഷത്തെ പരിചയമുള്ള ശിവദാസ് വാര്യർ മാഷ് ഈണം നൽകിയ പാട്ടുകൾക്കു വരികളെഴുതി ചിത്രീകരണ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അ‍‍ഡ്‌ലൈഡിൽ താമസിക്കുന്ന വിളയിൽ സ്വദേശി അനീഷ് നായരാണ്. 

അജു ജോൺ, ജിജോ സെബാസ്റ്റ്യൻ റഫീക്ക് അഹമ്മദ്, റിസാൻജെയ്നി, ദിലീപ് ബാബു സുഗീഷ് കുഞ്ഞിരാമൻ എന്നിവർ അണിയറയിൽ പ്രവർത്തിച്ച സംഗീത ആൽബത്തിൽ, ജി.വേണുഗോപാലിനു പുറമെ ജോസഫ് ജോയ്, അനിൽ കരിങ്ങന്നൂർ, അഖില ഗോവിന്ദ്, ദേവ ന ന്ദൻ ഉണ്ണിത്താൻ മാസ്റ്റർ റാം സായി അനീഷ്, മഹേഷ് മാത്യു ,സായി സരസ്വതി എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്. ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളിലും, മൂകാംബികയിലുമായാണ് ഇതിലെ ദൃശ്യ മനോഹര രംഗങ്ങൾ ചിത്രീകരിച്ചിട്ടുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA