ADVERTISEMENT

തിരുവനന്തപുരം/മെൽബൺ ∙ ഒഐസിസി ഓസ്ട്രേലിയ നാഷനൽ ഓര്‍ഗനൈസറായി ജിന്‍സണ്‍ കുരിയനെ​യും ജനറല്‍ കണ്‍വീനറായി ബൈജു ഇലഞ്ഞിക്കുടിയെയും  നിയമിച്ചു. കേരളാ പ്രദേശ് കോണ്‍‌ഗ്രസ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ളയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

 

ഗ്ലോബല്‍ കമ്മറ്റിയുടെ അംഗീകാരത്തോടെ ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളില്‍ അഡ്ഹോക്ക് കമ്മിറ്റികളും, വിപുലമായ മെംമ്പര്‍ഷിപ്പ് ക്യാംപയിനും നാഷനല്‍ ഓര്‍ഗനൈസര്‍ ജിന്‍സണ്‍ കുരിയന്‍റെ നേതൃത്വ​ത്തിലുള്ള കമ്മിറ്റി സംഘടിപ്പിക്കുമെന്നും ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ള അറിയിച്ചു.

 

വിവിധ സ്ഥലങ്ങളിലെ കണ്‍വീനര്‍മാരായി ബെന്നി കണ്ണ​മ്പുഴ, ജിബിന്‍ സെബാസ്റ്റ്യന്‍ (ക്യാന്‍ബറ), ജോബി മാത്യു, ജോണ്‍ പിറവം (ബ്രിസ്ബെന്‍), ജിജേഷ് പുത്തന്‍വീട് (മെല്‍ബണ്‍), ബിനോയ് അലോസ്യസ്, ജോസ് വരാപ്പുഴ (സിഡ്നി), ഷാജഹാന്‍ ഐസക്ക്, സോബി ജോര്‍ജ് (ഡര്‍വിന്‍), ജിബി ആന്റണി, ഷാജി ജോസഫ് (ടാസ്​മാനിയ) എന്നിവരെയും നിയമിച്ചു. അഡ്​ലെയ്​ഡ്​, പെര്‍ത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ വരും ദിവസങ്ങളില്‍ പ്രഖാപിക്കും.  

 

കെഎസ്‌യു മുന്‍ ജില്ല-സംസ്ഥാന ഭാരവാഹിയും കോളേജ് യൂണിയന്‍ ചെയര്‍മാന്‍, ആര്‍ട്​സ് ക്ലബ്ബ് സെക്രട്ടറി, അയര്‍ലന്‍ഡ് - ഓസ്ട്രേലിയ എന്നിവടങ്ങളിലെ മുന്‍ ഒഐസിസി ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്നു ദേശീയ കോ-ഓര്‍ഡിനേറ്ററായി നിയമിതനായ ജിന്‍സണ്‍ കുര്യന്‍. യൂത്ത് കോണ്‍‌ഗ്രസ് (ഇന്ദിര) സംസ്ഥാന ജനറല്‍ സെക്രട്ടറി, ഒഐസിസി ഓസ്ട്രേലിയയുടെ ജനറല്‍ സെക്രട്ടറി, കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളതാണ് ജനറല്‍ കണ്‍വീനറായ ബൈജു ഇലഞ്ഞിക്കുടി.

 

അടുത്ത ആഴ്‌ച ചേരുന്ന ഒഐസിസി ഓസ്ട്രേലിയ നാഷ്നല്‍ കമ്മറ്റിയുടെ എക്‌സിക്യൂട്ടിവ് യോഗത്തില്‍ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുമെന്നും, മുന്‍‌കാല കെഎസ്‌യു, യൂത്ത്-കോണ്‍‌ഗ്രസ്, കോണ്‍‌ഗ്രസ് പ്രവര്‍ത്തകരും കോണ്‍‌ഗ്രസ് കുടുംബാംഗങ്ങളും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍‌ഗ്ര​സുമായി​  സഹകരിക്കണമെന്നും ജിന്‍സന്‍ അഭ്യര്‍ഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com