ബ്രിസ്ബെയ്ൻ∙കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിൽ അന്തരിച്ച തൊടുപുഴ പുളിക്കൽ അഡ്വ .പി ഡി ജോസഫ് (ഏപ്പച്ചൻ ) സംസ്കാരം 29 ന് തിങ്കളാഴ്ച ബൻഡാബെർഗിൽ നടക്കും .
രാവിലെ 9 നു മൃതദേഹം ഹോളി റോസറി പള്ളിയിൽ എത്തിക്കും . തുടർന്ന് പൊതു ദർശനവും അനുസ്മരണവും നടക്കും . 10 വിശുദ്ധ കുർബാനയോടെ സംസ്കാര ശുശ്രുഷകൾ ആരംഭിക്കും.ഫാജോർജ് കല്ലറക്കൽ എംസിബിഎസ് ചടങ്ങിൽ മുഖ്യ കാർമ്മികനാവും . തുടർന്ന് ശാലോം സെമിത്തേരിയിൽ സംസ്കാരം നടക്കും .
വാർത്ത∙ തോമസ് ടി ഓണാട്ട്