ക്ലയിറ്റൺ സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ പ്രധാന പെരുന്നാൾ

grigorius-church
SHARE

മെൽബൺ∙ ക്ലയിറ്റൺ സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ പ്രധാന പെരുന്നാൾ നവംബർ 27 ശനി, 28 ഞായർ ദിവസങ്ങളിൽ ആഘോഷിക്കും. അതിനു മുന്നോടിയായുള്ള കൊടിയേറ്റ് കർമ്മം ട്രസ്റ്റി അബ്രാഹം പി.ജോർജ്‌, സെക്രട്ടറി ജിബിൻ മാത്യൂ, മറ്റുകമ്മറ്റി അംഗങ്ങൾ, ഇടവക ജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ വികാരി റവ. ഫാ. സാം ബേബി നിർവ്വഹിച്ചു.

ഒാഷ്യാന മേഖലയിലെ പരുമല എന്നറിയപ്പെടുന്ന, പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിക്കപ്പെട്ടിരിക്കുന്ന, ഓസ്ടേലിയായിലെ ഏക ദേവാലയത്തിലെ പെരുന്നാൾ ക്രമീകരണങ്ങളും ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

 27-ാം തീയതി ശനിയാഴ്ച വൈകിട്ട് 6.30ന് സന്ധ്യാപ്രാർത്ഥനയെ തുടർന്ന് മെൽബൺ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി റവ. ഫാ. C. A ഐസക് വചന ശുശ്രൂഷ നിർവ്വഹിക്കും. 8 -ന് പ്രദക്ഷിണം, ആശീർവ്വാദം.  

28-ന് ഞായർ രാവിലെ 7 -30 നു പ്രഭാത നമസ്ക്കാരം 8-30 ന് വി.കുർബ്ബാന .തുടർന്ന് പ്രദക്ഷിണം, മധ്യസ്ഥ പ്രാർഥന, ആശീർവ്വാദം, നേർച്ചസദ്യ. 11.30-ന് വഴിപാടു് സാധനങ്ങളുടെ ലേലം ( Harvest Festival) 1.30 ന് കൊടിയിറക്കുന്നതോടുകൂടി പെരുന്നാൾ ചടങ്ങുകൾക്ക് സമാപനമാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA