ശിവഗിരി തീർഥാടനം; രാജ്യാന്തര സമ്മേളനങ്ങൾക്ക് നാളെ തുടക്കമാകും

sevanam
SHARE

മെൽബൺ ∙ 89 -ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ചുള്ള രാജ്യാന്തര സമ്മേളനങ്ങൾക്ക് ഡിസംബർ 5 ന് തുടക്കമാകും, ഗുരുധർമ്മ പ്രചാരണ സഭയുടെ സേവനം ഓസ്‌ട്രേലിയൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ അഞ്ച് ഞായറാഴ്ച രാവിലെ 11 മണിക്ക് മെൽബണിലാണ് സമ്മേളനം നടക്കുക. ശിവഗിരി തീർഥാടന സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ഓൺലൈനിലൂടെ സമ്മേളനം ഉദ്ഘാടനം ചെയ്യും.  ശ്രീനാരായണ ഗുരുദേവ ദർശനങ്ങളുടെ കാലികപ്രസക്തി ആഗോള തലങ്ങളെത്തിക്കാനാണ് ആസ്‌ട്രേലിയ യുണിറ്റ് ഇത്തരം സമ്മേളങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സേവനം യൂണിറ്റുകളുടെ പ്രതിനിധികളെ ഉൾപെടുത്തിയായിരിക്കും സമ്മേളനം സംഘടിപ്പിക്കുകയെന്ന് ഓസ്‌ട്രേലിയയിലെ ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ അരുൺ രാജൻ, വിഷ്ണു മെൽബൺ, ഷൈബു, രാജീവ് വയലക്കര എന്നിവർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA