ADVERTISEMENT

മെൽബൺ ∙ കൊറോണായുടെ പിടിയിൽ അമർന്ന മെൽബണിലെ ക്നാനായ മക്കൾക്ക് പുതിയ ഊർജ്ജവും ഉണർവും നൽകികൊണ്ട് വിക്ടോറിയാ ക്നാനായ കാത്തലിക്ക് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് കാരൾ പൂർവ്വാധികം ആവേശത്തോടെ അംഗങ്ങൾ ഏറ്റുവാങ്ങുന്നു.

victora-xmas-carol-5

സംഘടനയുടെ വെസ്റ്റേൺ റീജയനിൽ നടന്ന വർണ്ണോജ്ജ്വലമായ ചടങ്ങ് അസോസിയേഷന്റെ പ്രസിഡന്റ് റെജി മോനിപ്പള്ളി ഉദ്ഘാടനം ചെയ്തു. കൂടാതെ അസോസിയേഷന്റെ വെബ്സൈറ്റിന്റേയും ഉദ്ഘാടനം നടന്നു.

victora-xmas-carol-2

2022 ലെ കലണ്ടറിന്റേയും ഉദ്ഘാടനവും മുൻ പ്രസിഡന്റ് തോമസ് ആക്കമാലിക്ക് നൽകി നിർവഹിച്ചു. അസോസിയേഷന്റെ നോർത്ത് റീജിയന്റെ ഉദ്ഘാടനം സെന്റ് മേരീസ് ക്നാനായ ഇടവകയുടെ വികാരി ഫാദർ പ്രിൻസ്സ് തൈപുരയിടത്തിൽ നിർവഹിച്ചു.

victora-xmas-carol-4

അസോസിയേഷന്റെ ഈസ്റ്റ് റീജിയന്റെ ക്രിസ്മസ് കാരൾ ഡിസംബർ 11ന് വിലേഴ്സ് ഹില്ലിലും (Whealers Hill), സൗത്ത് റീജിയന്റെ ക്രിസ്തുമസ് കരോൾ 18–ാം തിയതി ശനിയാഴ്ച ബാക്കൺ ഫീൽഡിലും നടത്തുമെന്നു വൈസ് പ്രസിഡന്റ് സോണി പൂഴിക്കുന്നേൽ അറിയിച്ചു.

കൂടാതെ അസോസിയേഷന്റെ ക്രിസ്മസ്– പുതുവൽസരാഘോഷങ്ങൾ (01/01/22 ശനിയാഴ്ച മെൽബണിലെ ഹംഗേറിയൻ ഹാളിൽ  വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സെക്രട്ടറി ബിജു മുല്ലക്കലും ജോയിന്റ് സെക്രട്ടറി ജൂലി ടോണിയും അറിയിച്ചു. വിക്ടോറിയാ ക്നാനായ കാത്തലിക്ക് കോൺഗ്രസ്സിന്റെ 2022 ലെ ക്യാംപ് 2022 March 12, 13, 14 തീയതികളിൽ വിവിധ വ്യത്യസ്ത പരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചിട്ട് ഉണ്ടെന്ന് അസോസിയേഷന്റെ ട്രഷറർ ബിജിമോൻ കരുപ്ലാക്കൽ അറിയിച്ചു. അസോസിയേഷന്റെ ക്രിസ്മസ് കാരൾ മഹോത്സവത്തിന് ഏരിയാ കോർഡിനേറ്റർമാരായ ജസ്റ്റിൻ ജോസ്, ജിനു കുര്യൻ, ജിബി മാത്യു, വിവിയാൻ തോമസ് എന്നിവർ നേതൃത്വം നൽകുന്നു.

victora-xmas-carol-3

അസോസിയേഷന്റെ പ്രസിഡന്റ് റെജി മോനിപ്പള്ളിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പരിപാടികൾ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രയത്നിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com