കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈന്‍ ആപ്പുകള്‍ പുറത്തിറക്കി; ആഘോഷവേളയിൽ ഷോപ്പിങ് ഇനി വളരെ എളുപ്പം

kerala-gifts-online-mobile-app
SHARE

ഹൂസ്റ്റൻ ∙ ലോകമെങ്ങുമുള്ള മലയാളികളുടെ പ്രിയപ്പെട്ട ഓണ്‍ലൈന്‍ സ്‌റ്റോറായ കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈന്‍ ഷോപ്പിങ് മികച്ചതാക്കാനായി മൊബൈല്‍ ആപ്പുകള്‍ പുറത്തിറക്കി. മുന്‍പ് വെബ്‌സൈറ്റിലൂടെ ആയിരക്കണക്കിനാളുകള്‍ക്ക് കോവിഡ് കാലത്ത് അന്യനാട്ടില്‍ നിന്നും പ്രിയപ്പെട്ടവര്‍ക്കായി സമ്മാനങ്ങള്‍ എത്തിച്ചതിന്റെ മികവിലാണ് ഇപ്പോള്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകള്‍ അവതരിപ്പിക്കുന്നത്. വളരെ കുറഞ്ഞകാലം കൊണ്ടുതന്നെ മലയാളികള്‍ക്കിടയില്‍ വലിയ ശ്രദ്ധയാണ് കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈന്‍ നേടിയത്. ഡിജിറ്റല്‍ കാലത്ത് മൊബൈലിലൂടെ ലോകത്ത് എവിടെയുമുള്ള നിങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ നാട്ടിലെ പ്രിയപ്പെട്ടവര്‍ക്ക് ക്രിസ്മസ് സമ്മാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈന്‍ വഴി അയക്കാവുന്ന വിധത്തിലാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. 

kerala-gifts-online-christmas6

ക്രിസ്മസ്-പുതുവല്‍സര കാലത്ത് ലോകത്തിന്റെ ഏതുകോണില്‍ നിന്നും നിങ്ങള്‍ക്ക് നാട്ടിലെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ എത്തിക്കാന്‍ ഇനി ആപ്പുകളുടെ മികച്ച അനുഭവം ഉപയോഗിക്കാമെന്നതു വലിയ പ്രത്യേകത തന്നെയാണ്. വൈവിധ്യമാര്‍ന്ന പുതിയ കേക്കുകളും ട്രീയും സമ്മാനങ്ങളും കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈനില്‍ ക്രിസ്മസിനോടനുബന്ധിച്ച് ലഭ്യമാണ്. കൂടാതെ പ്രിയപ്പെട്ടവര്‍ക്ക് നിങ്ങള്‍ ആഗ്രഹിക്കുന്ന ഏത് സമ്മാനവും കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈന്‍ വഴി പ്രത്യേകം നല്‍കാന്‍ സാധിക്കും. കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട ആയിരക്കണക്കിനാളുകള്‍ക്ക് വീട്ടിലേക്ക് സമ്മാനങ്ങള്‍ എത്തിക്കാന്‍ ഇനി മൊബൈല്‍ വഴിയുള്ള ഈ ആപ്പുകളെ ആശ്രയിച്ചാല്‍ മതിയാകും. ഏറ്റവും കുറഞ്ഞ പണത്തിന് ഏറ്റവും കൂടിയ മൂല്യം എന്നതാണ് കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈനിന്റെ പ്രത്യേകത. എല്ലാ പേയ്‌മെന്റ് സൗകര്യവും ഇവിടെ ഒരുക്കിയിരിക്കുന്നു.

kerala-gifts-online-christmas9

ഏറ്റവും മികച്ച സര്‍വീസാണ് കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈനിനെ വ്യത്യസ്തമാക്കുന്നത്. പരാതികള്‍ക്കിട നല്‍കാതെ മികച്ച വിധത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സര്‍വീസും ഉള്ളതിനാല്‍ ലോകത്തിന്റെ ഏതു കോണില്‍ ആയാലും ധൈര്യമായി കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈന്‍ പ്രതിനിധിയുമായി എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് ബന്ധപ്പെടാം. ഗുണമേന്മയുള്ള മികച്ച ഉല്‍പ്പനങ്ങള്‍ ഏറെ ഉത്തരവാദിത്വത്തോടെ ഇതിലൂടെ എത്തിക്കുന്നു. ഏറ്റവും കൃത്യസമയത്ത് സമ്മാനങ്ങള്‍ ഡെലിവറി ചെയ്ത് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാവുകയാണ് കേരള ഗിഫ്റ്റസ് ഓണ്‍ലൈന്‍. കഴിഞ്ഞ ക്രിസ്മസ് കാലത്ത് ചില പ്രത്യേക സ്ഥലങ്ങളില്‍ ഒരു മണിക്കൂറിനുള്ളില്‍ പോലും ഡെലിവറി നടത്തിയിരുന്നു. ഇത്തരം അത്യാവശ്യ സമയത്ത് കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈന്‍ പ്രതിനിധിയുമായി സംസാരിച്ച് കാര്യങ്ങള്‍ നിങ്ങള്‍ക്ക് തീരുമാനിക്കാം. കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈനിന്റെ ലിസ്റ്റില്‍ ഉള്ള സാധനങ്ങള്‍ക്ക് പുറമേ ഹെല്‍മെറ്റ്, സൈക്കിള്‍ എന്നു തുടങ്ങി വിവിധ സാധനങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ ഈ ചുരുങ്ങിയ കാലംകൊണ്ട് സാധിച്ചു.

kerala-gifts-online-christmas4

നേരത്തെ ഓണം ഉള്‍പ്പെടെയുള്ള ആഘോഷ സമയങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി മലയാളികള്‍ നാട്ടിലുള്ള പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ എത്തിച്ചത് കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈന്‍ വഴിയാണ്. പ്രവാസികളായ ഉപഭോക്താക്കളെല്ലാം തന്നെ പൂര്‍ണ തൃപ്തരാണെന്നാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഒരിക്കല്‍ സമ്മാനങ്ങള്‍ കേരള ഗിഫ്റ്റ് ലൈനിലൂടെ ഓര്‍ഡര്‍ ചെയ്തവര്‍ വീണ്ടും കേരള ഗിറ്റ്‌സ് ഓണ്‍ലൈനിനെ തന്നെയാണ് തിരഞ്ഞെടുക്കുന്നത്. എല്ലാ തരത്തിലുമുള്ള കോവിഡ് പ്രോട്ടോക്കോളും പാലിച്ച് സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാണ് ഡെലവറി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തുന്നത്.

kerala-gifts-online-christmas7

രുചികരമായ കേക്കുകള്‍, പൂക്കള്‍, വസ്ത്രങ്ങള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ സമ്മാനമായി നല്‍കാന്‍ സാധിക്കും. ഇതിനു പുറമേയാണ് നിങ്ങള്‍ ആവശ്യപ്പെടുന്ന എന്തു സാധനവും മിതമായ നിരക്കില്‍ ഡെലിവറി ചെയ്യുന്നത്. ഓരോ മേഖലകളിലും പരിചയസമ്പന്നതയുള്ള വ്യക്തികളാണ് ഇതിനു നേതൃത്വം നല്‍കുന്നത്. അതിനാല്‍ തന്നെ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നല്‍കുന്ന സമ്മാനത്തെക്കുറിച്ച് യാതൊരു ആശങ്കയും വേണ്ട. ഓര്‍ഡര്‍ ചെയ്താല്‍ ഉടന്‍ തന്നെ അത് ആളുകളില്‍ എത്തിക്കാന്‍ സാധിക്കുന്ന ശക്തമായ ഡെലിവറി ശൃംഖലയാണ് കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈന്റെ ശക്തി. കൂടാതെ ഓര്‍ഡര്‍ ചെയ്ത സാധനങ്ങളുടെ സ്റ്റാറ്റസ് അറിയാനും അത് ട്രാക്ക് ചെയ്യാനും എളുപ്പത്തില്‍ സാധിക്കും. ഇതിനു പുറമേയാണ് നിങ്ങള്‍ക്ക് ഇഷ്ടമുള്ള സമ്മാനങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് പ്രത്യേകം എത്തിക്കാനുള്ള സൗകര്യം.

kerala-gifts-online-christmas6

രുചിയേറിയതും വ്യത്യസ്തവുമായ ക്രിസ്മസ് കേക്കുകളാണ് കേരള ഗിറ്റ്‌സ് ഓണ്‍ലൈന്റെ ഏറ്റവും വലിയ പ്രത്യേകതയും പ്ലസ് പോയിന്റും. കേരളത്തിലെ ഏറ്റവും മികച്ച ബേക്കര്‍മാരാണ് ഇവ നിര്‍മിക്കുന്നത്. ഏത് സന്ദര്‍ഭത്തിനും ആവശ്യമായ കേക്കുകള്‍ നിങ്ങള്‍ക്ക് ലോകത്ത് എവിടെയിരുന്നും കേരളത്തിലുള്ളവര്‍ക്ക് വേണ്ടി സമ്മാനിക്കാം. കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈനിന്റെ നമ്പറില്‍ ബന്ധപ്പെട്ടാല്‍ നിങ്ങള്‍ പ്രത്യേകം ആവശ്യപ്പെടുന്ന കേക്കുകളും നിര്‍മിച്ച് നല്‍കാന്‍ സാധിക്കും. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ചെറിയൊരു സര്‍പ്രൈസ് നല്‍കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനും കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈന്‍ സഹായിക്കും. അര്‍ധരാത്രി പോലും കേക്കുകള്‍ ഡെലിവറി ചെയ്യാന്‍ കഴിയുമെന്നത് കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈനിന്റെ മാത്രം പ്രത്യേകതയാണ്.

ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍

Apple : https://apps.apple.com/app/kerala-gifts-online/id1598854182

Android : https://play.google.com/store/apps/details?id=com.bigboatcreation.kgo

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA