പി. ടി. തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ചു

p-t-thomas
SHARE

മെൽബൺ ∙ കേരളാ നിയമസഭയിലെ ഗർജ്ജിക്കുന്ന സിംഹം, അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയ നേതാവ്, മികച്ച സംഘാടകൻ, വാഗ്‍മി പി. ടി. തോമസ് ഓർമ്മയാകുന്നു.കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ആദർശപുരുഷൻ പി. ടി. തോമസിന്റെ നിര്യാണത്തിൽ ഓഐസിസി ഓസ്ട്രേലിയാ കമ്മറ്റി അനുശോചിച്ചു. ഓഐസിസി ഓസ്ട്രേലിയാ കമ്മറ്റിയുടെ പ്രസിഡന്റ് ഹൈനസ്സ് ബിനോയിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അടിയന്തര എക്സിക്യൂട്ടീവ് കമ്മറ്റിയാണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്. ഓഐസിസി ഗ്ലോബൽ കമ്മറ്റി മെമ്പർ ബിജു സ്ക്കറിയാ, അഡ്‍ഹോക്ക് കമ്മറ്റി ഓർഗനൈസേഴ്സ് മാർട്ടിൻ ഇറുമീസ്സ്, ജിൻസൻ കുര്യൻ, അഡ്‍ഹോക്ക് കമ്മിറ്റി കൺവീനർമാരായ ടിജോ ജോസ് , ബൈജു ഇലഞ്ഞിക്കുടി എന്നിവരും പി. ടി. തോമസിന്റെ ആകസ്മികമായ നിര്യാണത്തിൽ അനുശോചിച്ചു.

വർഷങ്ങൾക്ക് മുൻപ് പി. ടി. തോമസ്സിന് ഓഐസിസി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാഷണൽ പ്രസിഡന്റ് ഹൈനസ്സ് ബിനോയി, ഗ്ലോബൽ കമ്മറ്റി അംഗം ബൈജു സ്ക്കറിയായുടെ നേതൃത്വത്തിൽ ഓസ്ട്രേലിയായുടെ വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകിയിരുന്നു. പി. ടി. തോമസിന്റെ സന്തത സഹചാരിയായിരുന്ന പ്രസിഡന്റ് ഹൈനസ് ബിനോയി ആ നല്ല ഓർമ്മകൾ ഈ ലേഖകനും ആയി പങ്ക് വച്ചിരുന്നു. കേരള നിയമസഭക്കും കോൺഗ്രസ് പ്രസ്ഥാനത്തിനും തീരാനാഷ്ടമാണ് പി. ടിയുടെ നിര്യാണത്തോടെ സംഭവിച്ചിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA