പി.ടി അനുസ്മരണവും കോൺഗ്രസ് സ്ഥാപക ദിനാചരണവും 28ന്

pt-austra
SHARE

പെർത്ത് ∙ കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകർക്കും ആവേശവും മാതൃകയുമായ പി. ടി യുടെ വിയോഗം ലോകമാകെയുള്ള പ്രവർത്തകർക്ക് തീരാ നഷ്ടമാണ്. മികച്ച സാമാജികനും കറകളഞ്ഞ മനുഷ്യസ്നേഹിയും പ്രകൃതി സ്നേഹിയുമായിരുന്നു അദ്ദേഹം.

 കെ. സുധാകരൻ കെപിസിസിയുടെ പ്രസിഡന്റ് ആകുമ്പോൾ അദ്ദേഹത്തിനൊപ്പം ആദ്യം നിയമിതനായ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ആയിരുന്നു പി. ടി. തോമസ്. അദ്ദേഹത്തിന് അനുശോചനം അർപ്പിക്കുവാൻ  പെർത്തിലെ മുഴുവൻ കോൺഗ്രസ് അനുഭാവികളെയും ക്ഷണിക്കുന്നു. ഡിസംബർ 28 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ISWA കമ്മ്യൂണിറ്റി ഹാളിൽ (28th December at 11am in the ISWA hall(67 Pinetree gully Road), Willetton)  ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 137-ാ മത് സ്ഥാപക ദിനാചരണവും,പി. ടി. തോമസ് അനുസ്മരണവും നടത്തുന്നു.

 അന്നേദിവസം പെർത്തിലെ മുഴുവൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ അനുഭാവികളും ഒത്തുചേരും.ഇന്ത്യൻ നാഷനൽ കോൺഗ്രസ്‌ വെൽ വിഷർസ്, പെർത് ആണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA