ADVERTISEMENT

സിഡ്നി ∙ ഓസ്‌ട്രേലിയൻ മലയാളി സംഘടനകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്ന സിഡ്‌നി മലയാളി അസോസിയേഷന്റെ 45–ാം വാർഷിക  ആഘോഷങ്ങളുടെ തുടക്കവും ക്രിസ്മസ്-നവവത്സര ആഘോഷങ്ങളും വിപുലമായ പരിപാടികളോടെ ഡിസംബർ 18ന് മറയോങ് ജോൺ പോൾ ഹാളിൽ  വെച്ചു നടന്നു. ‘സിഡ്‌മൽ സഫയർ നൈറ്റ്’ എന്ന ഈ ആഘോഷരാവ് കുട്ടികളുടെ പെയിന്റിംഗ് മത്സരങ്ങളോടെയാണ് ആരംഭിച്ചത്. 

sydmal-3

തുടർന്നു നടന്ന സാംസ്‌കാരിക പരിപാടികൾക്കു മുൻപായി അടുത്തിടെ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ നഷ്‌ടമായ ഭാരതത്തിന്റെ സംയുക്ത  സേനാമേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെയുള്ള സൈനികർ, ടാസ്മാനിയയിലെ ജംപിങ് കാസിൽ അപകടത്തിൽ മരണമടഞ്ഞ കുരുന്നുകൾ,  മൺമറഞ്ഞ സിഡ്‌മലിന്റെ മുൻകാല പ്രവർത്തകർ എന്നിവർക്ക് ആദരഞ്ജലികൾ അർപ്പിച്ചു. 

sydmal-2

മുഖ്യാതിഥികളായി ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധി, സ്വാമി വിവേകാനന്ദ കൾച്ചറൽ സെന്റർ ഡയറക്ടർ രാമാനന്ദ് ഖാർഗെ, സിഡ്‌നിയിലെ ആദ്യകാല  മലയാളിയായ രമാകാന്തൻ എന്നിവർ ചേർന്ന് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വൈവിധ്യമാർന്ന കലാപരിപാടികൾ, ക്രിസ്‌മസ്‌ കാരൾ, ഫാഷൻ ഷോ എന്നിവ അരങ്ങേറി. 

sydmal-5

പ്രസിഡന്റ് കെ.പി. ജോസ് സ്വാഗതവും സെക്രട്ടറി ഷീജ നന്ദകുമാർ നന്ദിയും രേഖപ്പെടുത്തി. അമ്പിളി ബിനിൽ അവതാരകയായിരുന്നു. സിഡ്‌നിയിലെ പ്രമുഖ  കാറ്ററിങ് സ്ഥാപനങ്ങൾ ഒരുക്കിയ ഭക്ഷണശാലകൾ ആഘോഷപരിപാടികളുടെ മറ്റൊരു പ്രത്യേകതയായിരുന്നു.

sydmal-4

നെക്സ ഹോംസ്, മൂവ് റിയാലിറ്റി, ഫ്ലെക്സി ഫിനാൻഷൽ സർവീസസ്, കാറക്സ് ഡിസ്എബിലിറ്റി ആൻഡ് ഏജ്ഡ് കെയർ, സ്പോർട്സ്കോ, പിജെ ടാക്സാഷൻ ആൻഡ് അക്കൗണ്ടിങ്ങ് സർവീസസ് എന്നിവർ പരിപാടിയുടെ സ്‌പോൺസർമാർ ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com