പ്രവാസി കേരള കോൺഗ്രസ് എം ഓസ്ട്രേലിയ രക്ത ദാനം നടത്തി

pkcm-australia
SHARE

മെൽബൺ ∙ കോവിഡ് മഹാമാരിയിലും രക്തദാനം നിർവഹിച്ചുകൊണ്ട്  പ്രവാസി കേരള കോൺഗ്രസ് എം ഓസ്ട്രേലിയ രംഗത്ത്.  കേരള കോൺഗ്രസിന്റെ അമ്പത്തിയെട്ടാം ജൻമദിനത്തോടനുബന്ധിച്ച് രക്തദാനം മഹാദാനംഎന്ന ആപ്തവാക്യം ഉൾകൊണ്ടു കൊണ്ട്  ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി പാർട്ടി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടുന്ന ഏതാണ്ട് എൺപത്തി മൂന്നോളം പേരാണ്  രക്തദാനം നിർവഹിച്ചത്. കേരള കോൺഗ്രസിന്റെയും ഓസ്ട്രേലിയൻ റെഡ് ക്രോസ് ലൈഫ് ബ്ലഡിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 

ഇനിയും ധാരാളം പേർ രക്തദാനം നടത്തുന്നതിനു വേണ്ടി തയാറാണന്ന് പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികളം അറിയിച്ചു. കേരള കോൺഗ്രസിന്റെ എല്ലാ ജമദിനത്തിലും ഓസ്ട്രേലിയൻ കേരള കോൺഗ്രസിലെ അംഗങ്ങൾ കുടംബത്തോടപ്പം ചേർന്നു രക്തദാനമെന്ന മഹാദാനം നടത്തുവാൻ തീരുമാനമെടുത്തതായും കമ്മറ്റിയംഗങ്ങൾ പറഞ്ഞു. പ്രവാസി കേരളകോൺഗ്രസിന്റെ മാതൃകാപരമായ ഇത്തരം പ്രവർത്തനങ്ങളെ ചെയർമാൻ ജോസ കെ. മാണി എംപി പ്രശംസിച്ചു. 

pkcm-australia-2

ഷാജു ജോൺ,  ജിൻസ് ജയിംസ്, ജോജി കാനാട്ട്, ജിനോ ജോസ്, സുമേഷ് ജോസ്, ജോബി വർഗ്ഗീസ്സ്, അജേഷ് ചെറിയാൻ, എബി തെരുവത്ത്, ഷാജി ഈഴകുന്നേൽ, സെമിനാ സിജോ, വിമൽ രവീന്ദ്രൻ , രോഹിത് ജോർജ് , ബേസിൽ ജോസഫ്, നവീൻ മാന്നാനം, റിൻസി ഐസക്ക് കരിങ്ങോഴയ്ക്കൽ മുതലായവർ പരിപാടിക്കു നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA