ADVERTISEMENT

പെർത്ത് ∙ കോൺഗ്രസിന്റെ 137-മത് സ്ഥാപക ദിനവും അന്തരിച്ച എംഎൽഎ പി.ടി. തോമസിന് ആദരാഞ്ജലികളും അർപ്പിച്ച് ഓസ്ട്രേലിയയിലെ പെർത്തിൽ കോൺഗ്രസ് അനുഭാവികൾ നടത്തിയ യോഗത്തിൽ നിരവധി പേർ പങ്കെടുത്തു. ഈ കാലഘട്ടത്തിൽ ഓരോ രാഷ്ട്രീയ പ്രവർത്തകനും പിടിയെ മാതൃകയാക്കണമെന്നും എടുക്കുന്ന നിലപാടുകളിൽ അചഞ്ചലനായ നിൽക്കുന്ന പിടിയുടെ ദൃഢനിശ്ചയം നമുക്ക് മാതൃകയാക്കാമെന്നും പിടി അനുസ്മരണ പ്രഭാഷണത്തിൽ ജിനേഷ് ആന്റണി ഓർമപ്പെടുത്തി.

 

ഇന്ത്യൻ നാഷനൽ കോൺഗ്രസിന് മാത്രമേ മതേതര ഇന്ത്യയുടെ മുഖം വീണ്ടെടുക്കാൻ കഴിയൂവെന്നും. കോൺഗ്രസിന്റെ മടങ്ങിവരവ് ഈ കാലഘട്ടത്തിന്റെ അനിവാര്യതയെക്കുറിച്ച് സുഭാഷ് മങ്ങാട്ട് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. പോളി ചെമ്പൻ സ്വാഗതവും ട്രഷറർ പ്രബിത്ത് പ്രേംരാജ് നന്ദിയും പറഞ്ഞു.

 

പെർത്തിൽ പുതിയതായി ആരംഭിക്കുന്ന കോൺഗ്രസ്‌ അനുഭാവികളുടെ പുതിയ സംഘടനയുമായി ബന്ധപ്പെട്ട് ജിസ്മോൻ ജോസിന്റെ നേതൃത്വത്തിൽ തയാറാക്കിയ നിയമാവലികൾ കൂടുതൽ ചർച്ചകൾക്ക് വിധേയമാക്കുകയും പ്രസ്തുത യോഗത്തിൽ അംഗീകാരം നൽകുകയുണ്ടായി. ജനുവരി 30ന് നടത്തുവാൻ ഉദ്ദേശിക്കുന്ന കോൺഗ്രസിന്റെ പെർത്തിലെ മഹാ സമ്മേളനം ഒരു വൻ വിജയമാക്കാൻ തോമസ് ഡാനിയേൽന്റെ നേതൃത്വത്തിൽ ഒരു വിപുലമായ കമ്മിറ്റിക്ക് രൂപം കൊടുത്തു. പ്രസ്തുത സമ്മേളനത്തിൽ പുതിയ സംഘടന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും മെമ്പർഷിപ്പ് വിതരണവും നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com