ADVERTISEMENT

മെൽബൺ ∙ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഓസ്ട്രേലിയയിൽ റിപ്പബ്ലിക് ദിനമായ ജനുവരി 26 മുതൽ ഏപ്രിൽ 30 വരെ മെംബർഷിപ്പ് ക്യാംപെയിൻ നടത്തുമെന്ന് ഒഐസിസി നാഷണൽ പ്രസിഡന്റ് ഹൈനസ് ബിനോയി, ഗ്ലോബൽ കമ്മിറ്റി അംഗം ബിജു സ്കറിയ എന്നിവർ അറിയിച്ചു. ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളയുടെ നിർദ്ദേശപ്രകാരമാണ് പരിപാടികൾ.

 

കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഓസ്ട്രേലിയൻ മലയാളികളുടെ പിന്തുണ ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് ഒഐസിസി ഊന്നൽ നൽകുന്നത്.മെമ്പർഷിപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിന് താഴെപ്പറയുന്നവരെ ചുമതലപ്പെടുത്തി റിപ്പബ്ലിക് ദിനപരിപാടികൾ കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ സംസ്ഥാന അടിസ്ഥാനത്തിൽ ലളിതമായ പരിപാടികളോടെ ആചരിക്കുമെന്ന് നാഷണൽ പ്രസിഡന്റ് അറിയിച്ചു.

 

അഡ്ഹോക്ക് കമ്മിറ്റി ഓർഗനൈസേഴ്സ്:

മാർട്ടിൻ ഉറുമീസ്, ജിൻസൺ കുര്യൻ

കൺവീനേഴ്സ് : ടിജോ ജോസ്, ബൈജു ഇലഞ്ഞിക്കുടി

സ്റ്റേറ്റ് കൺവീനേഴ്സ്:

ക്യൂൻസ് ലാൻഡ് – മാമൻ ഫിലിപ്പ്, ജോബി മാത്യു

വിക്ടോറിയ – ജിജേഷ് പി വി., ഹിൻസോ തങ്കച്ചൻ, ലിന്റോ ദേവസി

കാൻബറ – ബെന്നി കണ്ണംമ്പുഴ, ജിബിൻ സെബാസ്റ്റ്യൻ

സിഡ്നി – ഷൈബി ചിറ്റൂർ, ബിനോജ് അലോഷ്യസ്

ഡാർവിൻ – പോൾ പറോക്കാരൻ, സോബി ജോർജ്ജ്

ടാസ്മാനിയ – ജിബി ആന്റണി, ഷാജി ജോസഫ്

അഡലേഡ് – ആന്റണി മാവേലി, സുനിൽ ഫിലിപ്പ്

പെർത്ത് – തോമസ് ദാനിയേൽ, ജെനീഷ് ആന്റണി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com