ക്വലാലംപൂർ∙ മലേഷ്യയിലെ പ്രവാസി മലയാളി അസോസിയേഷൻ ജോഹോർ സ്റ്റേറ്റ് കമ്മിറ്റി ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. ജോഹോറിലെ ഡെങ്കാബേയിലുള്ള ബിഎഫ്സി ഹോട്ടലിൽ ശനിയാഴ്ച വൈകിട്ടു സംഘടിപ്പിച്ച വിരുന്നിൽ പിഎംഎജെ ഭാരവാഹികളും മെമ്പർമാരും, ഇതര സംഘടനാ പ്രതിനിധികളുമടക്കം നിരവധിപേർ സന്നിഹിതരായി. പ്രസ്തുത ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ സി.എച്ച്. അഷ്‌റഫിനെ പിഎംഎജെ പൊന്നാടയണിയിച്ചും പിഎംഎ മലാക്ക പ്രസിഡന്റ് നൗഫൽ അലി മൊമന്റോ നൽകിയും ആദരിച്ചു. പിഎംഎജെ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾ വിരുന്നിനു നേതൃത്വം നൽകി.

കോവിഡ് പ്രതിസന്ധിക്കു ശേഷം പിഎംഎജെ സംഘടിപ്പിക്കുന്ന ആദ്യ പരിപാടി കൂടിയായതിനാൽ ഈ വിരുന്ന് അതിഥികൾക്കും ആതിഥേയർക്കും ഹ്യദ്യമായ അനുഭവമായി. രണ്ടു വർഷത്തോളം നീണ്ടു നിന്ന കോവിഡ് നിയന്ത്രണങ്ങൾക്ക് ഏപ്രിൽ 1നാണു മലേഷ്യൻ സർക്കാർ അയവ് വരുത്തിയത്.