'നിലാവിന്റെ പാട്ട്' റിലീസിനൊരുങ്ങുന്നു

nilavinte-pattu
SHARE

ബ്രിസ്‌ബേൻ ∙ തെന്നിന്ത്യൻ ചലച്ചിത്ര സംഗീത രംഗത്തെ പ്രശസ്തരായ സംഗീതജ്ഞർ ഒരുമിക്കുന്ന മനോഹരമായ പ്രണയ ഗാനം. 'നിലാവിന്റെ പാട്ട്' റിലീസിനൊരുങ്ങുന്നു. ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം ജെയിംസ് മാർട്ടിൻ എംപി നിർവഹിച്ചു. മലയാളത്തിലും തമിഴിലും കന്നടയിലും നിരവധി  ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത സംഗീതജ്ഞൻ ശ്യാം ആണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.  ശരത്ത് ഗാനം ആലപിച്ചിരിക്കുന്നു. ഓസ്ട്രേലിയയിൽ അറിയപ്പെടുന്ന ഗായികയായ  ഷെറിൻ ആൽവിനാണ്  ശരത്തിനൊപ്പം യുഗ്മഗാനം ആലപിച്ചിരിക്കുന്നത്.

ഓസ്ട്രലിയയിൽ സ്ഥിരതാമസമാക്കിയ റോയ് കാഞ്ഞിരത്താനം രചന നിർവഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് ബിജു പൗലോസാണ്. ഗ്രാൻഡ് ഫ്രെയിംസ് മീഡിയയുടെ ബാനറിൽ ആൽവിൻ ഷൈൻ ജോസഫ് ആണ് ഈ ആൽബം നിർമിച്ചിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS