സത്യന്‍ അന്തിക്കാടിന്‍റെ 'മകള്‍' മെയ് 7ന് മെല്‍ബണില്‍

makal
SHARE

മെല്‍ബണ്‍ ∙ സെന്‍റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ നിർമാണ ധനശേഖരാർഥം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മകള്‍' സിനിമ കോബര്‍ഗ് ഡ്രൈവ്-ഇന്‍ തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തുന്നു. മെയ് 7 (ശനിയാഴ്ച) വൈകുന്നേരം 6 മണിക്കാണ് പ്രദര്‍ശനം. 80 ഡോളര്‍ മുടക്കി ഒരു ടിക്കറ്റെടുത്താല്‍ കാറിൽ കുടുംബസമേതം സിനിമ കാണാന്‍ സാധിക്കും.

      കത്തീഡ്രല്‍ ബില്‍ഡിങ് ഫിനാന്‍സ് കമ്മിറ്റി സെക്രട്ടറിയും സൗത്ത്മൊറാങ്ങ് സെഹിയോന്‍ റസ്റ്ററന്‍റ് ഉടമയുമായ ജോയ് മാത്യു, കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗ്ഗീസ് വാവോലിന് ആദ്യ ടിക്കറ്റ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. 

കത്തീഡ്രല്‍ ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോണ്‍സണ്‍ ജോര്‍ജ് സന്നിഹിതനായിരുന്നു. ടിക്കറ്റുകള്‍ കത്തീഡ്രല്‍ പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെ പക്കല്‍ നിന്നും വാങ്ങാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ആന്‍റോ തോമസ് (0401 914 245), ക്ലീറ്റസ് ചാക്കോ (0402 764 226), ജോണ്‍സണ്‍ ജോര്‍ജ് (0434 439 231), സിബി ഐസക്ക് (0433 419 719),ഷിജി തോമസ് (0410 082 595), ജോയ് മാത്യു (0415 537 601). 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA