നോര്‍ത്ത്സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബിന്‍റെ ഈസ്റ്റര്‍-വിഷു ആഘോഷം ഏപ്രില്‍ 30ന്

nmcc-easter-vishu-2
SHARE

മെല്‍ബണ്‍∙ നോര്‍ത്ത്സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബിന്‍റെ ഈസ്റ്റര്‍-വിഷു ആഘോഷവും വാര്‍ഷിക പൊതുയോഗവും ഏപ്രില്‍ 30 (ശനിയാഴ്ച) വൈകിട്ട് 5.30 മുതല്‍ എപ്പിങ്ങ് മെമ്മോറിയല്‍ ഹാളില്‍ നടത്തുന്നു. ഡോ.ഷാജി വര്‍ഗ്ഗിസിന്‍റെ നേതൃത്വത്തിലുള്ള ഫീനിക്സ് ഫിനാന്‍സ് സര്‍വീസസാണ് ഇവന്‍റ് സ്പോണ്‍സര്‍. 

nmcc-easter-vishu

സിനിമാറ്റിക് ഡാന്‍സ്, ഗാനമേള, ഫ്യൂഷന്‍ ഡാന്‍സ്, കോമഡി സ്കിറ്റുകള്‍, ബോളിവുഡ് ഡാന്‍സ് തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ വേദിയില്‍ അരങ്ങേറും. പ്രസിഡന്‍റ് സഞ്ജു ജോണിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന വാര്‍ഷിക പൊതുയോഗത്തില്‍ ബാബു വര്‍ക്കി സ്വാഗതം ആശംസിക്കും. സെക്രട്ടറി ജോബിന്‍ പുത്തന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് 2022-23 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കും. സിജോ കുര്യന്‍റെ നേതൃത്വത്തില്‍ റെഡ് ചില്ലീസ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ഡിന്നറോടെ ആഘോഷങ്ങള്‍ സമാപിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS