സിഡ്നി∙സിഡ്നി മലയാളി അസോസിയേഷന്റെ എച്ച്എസ്‌സി അവാർഡ് നൈറ്റും കലാ നിശയും ഏപ്രിൽ 30ന് വൈകിട്ട് വെൻവർത്തു വില്ല റെഡ്ഗം ഫംഗ്ഷൻ സെന്ററിൽ നടക്കും .ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിക്കുന്ന വേദിയിൽ സിഡ്നിയിലെ പ്രമുഖ ഗായകരും നർത്തകരും പങ്കെടുക്കുന്ന വിപുലമായ കലാപരിപാടികളും അരങ്ങേറും.
തുടർച്ചയായി എല്ലാ വർഷവും സംഘടിപ്പിച്ചിരുന്ന അവാർഡ് ദാന ചടങ്ങുകൾ കോവിഡ് 19 വ്യാപനത്തെ തുടർന്നു കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നടത്താൻ കഴിഞ്ഞിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനാൽ ഇത്തവണ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധി അൽഫാജ് അഹമ്മദ് മുഖ്യാതിഥി ആയിരിക്കും