പെർത്ത്  സിറോ മലബാർ ദേവാലയ കൂദാശ മേയ് ഒന്നിന്

new-church
SHARE

പെർത്ത് ∙ വെസ്റ്റേൺ ഓസ്ട്രേലിയയിലെ പ്രഥമ സിറോ മലബാർ ദേവാലയം മേയ് ഒന്നിന് കൂദാശ ചെയ്യും.  ഓസ്ട്രേലിയയിലെ മെൽബൺ സിറോമലബാർ രൂപത അധ്യക്ഷൻ ബിഷപ് മാർ ബോസ്കോ പുത്തൂരിന്റെ  മുഖ്യകാർമികത്വത്തിൽ മേയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് കൂദാശ തിരുക്കർമങ്ങൾ ആരംഭിക്കും.

വികാരി ഫാ അനീഷ് പോന്നെടുത്തകല്ലേൽ, ഫാ വർഗീസ് പാറയ്ക്കൽ, ഫാ. സാബു ജേക്കബ്, ഫാ. തോമസ് മങ്കുത്തേൽ, ഫാ. മനോജ്  കണ്ണംതടത്തിൽ, ഫാ തോമസ് മാരാമറ്റം എന്നിവർ സഹകാർമികരാകും. കൂദാശ കർമത്തിന് ശേഷം വൈകിട്ട് 4.30ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ബിഷപ് മാർ ബോസ്കോ പുത്തൂർ, പെർത്ത് അതിരൂപതയുടെ സഹായമെത്രാൻ ബിഷപ്പ് ഡൊണാൾഡ് സ്പ്രോക്സ്റ്റൺ, വെസ്റ്റേൺ ഓസ്ട്രേലിയൻ ധനമന്ത്രി ഡോ. ടോണി ബുട്ടി, ഡോ. ജഗദീഷ് കൃഷ്ണൻ, ഗോസ്നേൽസ് സിറ്റി കൗൺസിൽ അംഗം പീറ്റർ ആൽബർട്സ്,  ജോർദാസ് തര്യത്ത്, ബേബി ജോസഫ് എന്നിവർ ആശംസകൾ നേരും.

ഓസ്ട്രേലിയയിലെ കോവിഡ് നിയന്ത്രണങ്ങൾ മൂലം രണ്ടുമാസം മുൻപ് വികാരി ഫാ. അനീഷ് ജെയിംസ്ന്റെ മുഖ്യകാർമികത്വത്തിൽ പള്ളിയും പാരിഷ്ഹാളും വൈദിക മന്ദിരവും വെഞ്ചിരിച്ചു പ്രവർത്തനം ആരംഭിച്ചിരുന്നു. ട്രസ്റ്റിമാരായ ബെന്നി ആന്റണി, റോയി ജോസഫ്, സിബി തോമസ്, സോണി ടൈംലൈൻ എന്നിവരുടെ നേതൃത്വത്തിൽ കൂദാശകർമത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഇടവക വികാരി ഫാ. അനീഷ് ജെയിംസ് അറിയിച്ചു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA