മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയക്കു നവനേതൃത്വം

victoria-mal-asscn
SHARE

മെൽബൺ∙ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ 2022-2024 വർഷത്തേക്കുള്ള  പ്രസിഡന്റായി മദനൻ ചെല്ലപ്പനെ ഡാം ഡിനോങ് യൂണൈറ്റിങ് പള്ളി ഹാളിൽ കൂടിയ വാർഷിക തിരഞ്ഞെടുപ്പ് പൊതുയോഗം തിരഞ്ഞെടുത്തു.

പ്രസിഡന്റ് തമ്പി ചെമ്മനത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി മദനൻ ചെല്ലപ്പൻ അവതരിപ്പിച്ച റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും  അംഗീകരിച്ചു പാസ്സാക്കി. തുടർന്നു പ്രസിഡന്റ് തമ്പി ചെമ്മനം തന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണ സമിതിക്കു വിക്ടോറിയൻ മലയാളികളിൽ നിന്നു നാളിതുവരെ ലഭിച്ച സഹകരണങ്ങൾക്കു  നന്ദി പറഞ്ഞു.     

മദനൻ ചെല്ലപ്പന്റെ നേതൃത്വത്തിലുള്ള പാനലിലുള്ളവരെ, യോഗം വരണാധികാരിയായി തിരഞ്ഞെടുത്ത മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ മുൻ പിആർഓയും കമ്മിറ്റി അംഗവും ആയിരുന്ന പ്രതീഷ് മാർട്ടിൻ സദസ്സിനു പരിചയപ്പെടുത്തി.

തുടർന്ന് യോഗം അവരെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളായി തിരഞ്ഞെടുത്തതായി അംഗീകരിച്ചു പ്രഖ്യാപിച്ചു.

പ്രസിഡന്റ്- മദനൻ ചെല്ലപ്പൻ

വൈ. പ്രസിഡന്റ് -തോമസ് വാതപ്പിള്ളി

സെക്രട്ടറി - ലിജോ ജോൺ

ജോ. സെക്രട്ടറി - വിപിൻ റ്റി.തോമസ്

ട്രഷറർ -ലിന്റോ മാളിയേക്കൽ ദേവസ്സി 

കമ്മിറ്റിയംഗങ്ങൾ -

ജോസ് പ്ലാക്കൽ, അലൻ കെ.അബ്രാഹം, ഷോബി തോമസ്, ബ്രോണി മാത്യൂസ്‌, അതുൽ വിഷ്ണു പ്രതാപു്, അശ്വതി ഉണ്ണികൃഷ്ണൻ.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് ഇൻ വിക്ടോറിയാ (FIAV) പ്രതിനിധികൾ:

തമ്പി ചെമ്മനം , ഫിന്നി മാത്യൂ.

സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് തമ്പി ചെമ്മനം, മുൻ പ്രസിഡന്റ് തോമസ് വാതപ്പിള്ളി, മുൻ പിആർഓ പ്രതീഷ് മാർട്ടിൻ ,മുൻ ജനറൽ സെക്രട്ടറി ഫിന്നി മാത്യൂ എന്നിവർ പുതിയ ഭരണസമിതിക്ക് അനുമോദനങ്ങൾ അർപ്പിച്ച് സംസാരിച്ചു. പുതിയ പ്രസിഡന്റ് മദനൻ ചെല്ലപ്പൻ നയപ്രഖ്യാപന പ്രസംഗവും  സെക്രട്ടറി ലിജോ ജോൺ നന്ദി പ്രകാശനവും നടത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA