ജപ്പാനിൽ നിന്നൊരു പെരുന്നാൾ ഗാനം; ‘ഈദ് മുബാറക്’ ശ്രദ്ധനേടുന്നു

eid-mubarak-perunnal-song
SHARE

ടോക്കിയോ∙ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ജപ്പാനിലെ മലയാളികൾ ചേർന്നൊരുക്കിയ ‘ഈദ് മുബാറക്’ എന്ന ഗാനം ശ്രദ്ധനേടുന്നു. മതങ്ങളുടെ പേരിൽ അതിർവരമ്പുകൾ സൃഷ്ടിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ജാതി-മത ഭേദമേതുമില്ലാതെ മലയാളികൾ ഒന്നിച്ചൊരുക്കിയ മ്യൂസിക് ആൽബം പെരുന്നാൾ ദിവസം തന്നെ പുറത്തിറക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ.

ഇർഷാദ് എഴുതി ഈണം നൽകിയ വരികൾ പാടിയിരിക്കുന്നത് ജോബി ജേക്കബ് (കൊച്ചിക്കാരൻ സിനിമാസ് സ്റ്റുഡിയോസ്) ആണ്. ദൃശ്യങ്ങൾ പകർത്തി, സംവിധാനവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് സൂരജ് കിഴക്കൂട്ടും, കളർ ഗ്രേഡിങ്ങും കാസ്റ്റിംഗും ചെയ്തത് സാമന്ത സൂരജും ആണ്. റെൽസ് ആണ് ഓർക്കസ്ട്രഷൻ ചെയ്തിരിക്കുന്നത്. ജപ്പാനിലെ ടോക്കിയോയിൽ ഉള്ള തുർക്കി പള്ളിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച ഈ ആൽബത്തിൽ അഭിനയിച്ചതും മലയാളികൾ തന്നെയാണ്.

ജിഷാദ് അബൂബക്കർ, പാർവതി ശ്യാം, സന്ധ്യ ജാൻ, ഷഫീദ, ഷീന, ജിഷാദ് മുഹമ്മദ്, ഇർഷാദ്, സഫ്ന, ശീതൾ, മുഹ്സിന, സാമന്ത, റിയാസ്  എന്നിവർക്കൊപ്പം കുട്ടികളായ, സാത്വിക, നിഹാരിക, മൻഹ ഫാത്തിമ, എമിർ, ഇവ, റെസാൻ, റിഷാൻ, സഹസ്ര എന്നിവരും വേഷമിട്ടു. ആൽബത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ഷീനയാണ്. ആൽബം കാണാം: https://youtu.be/KkRqhDLi5bc

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS