ഒഐസിസി ഓഷ്യാനയുടെ പ്രവർത്തനോദ്ഘാടനം കുമ്പളത്ത് ശങ്കരപ്പിള്ള നിർവഹിച്ചു

oicc-oceania
SHARE

തിരുവനന്തപുരം ∙ ഓഷ്യാന രാജ്യങ്ങളിലെ കോൺഗ്രസ് പാർട്ടി അനുഭാവികളുടെയും പോഷക സംഘടനാ ഭാരവാഹികളുടെയും പ്രവർത്തകരെ ഏകോപിപ്പിച്ച് ഒഐസിസി ഓഷ്യാനയുടെ പ്രവർത്തനോദ്ഘാടനം ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള നിർവഹിച്ചു. പത്തനാപുരം പാലാഴി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒഐസിസി ഓഷ്യാന കൺവീനർ ജോസ്.എം. ജോർജ് അധ്യക്ഷത വഹിച്ചു. മലേഷ്യാ, സിംഗപ്പുർ, ന്യൂസിലൻഡ്, ഓസ്ട്രേലിയ, ഓസ്ട്രിയ, ലൈബീരിയ, റഷ്യ, തുടങ്ങിയ സ്ഥലങ്ങളിൽ കമ്മറ്റികൾ രൂപീകരിക്കുകയും പാർട്ടി അനുഭാവികളെ ഒഐസിസിയിൽ അംഗങ്ങളാക്കുകയും ചെയ്യുമെന്ന് ഗ്ലോബൽ ചെയർമാൻ പറഞ്ഞു. 

ലോകത്തിലെ ഏറ്റവും വലിയ സംഘടനയായി ഒഐസിസി മാറിയെന്നും ചാരിറ്റിയിൽ ഊന്നിയുള്ള പ്രവർത്തനത്തിന് മുൻതൂക്കം കൊടുക്കുമെന്നും ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. യോഗത്തിൽ കെപിസിസി. മുൻ സെക്രട്ടറി പി. മോഹൻരാജ്, ബാബു ജോർജ്, ഒഐസിസി അമേരിക്കാ പ്രസിഡന്റ് ജയിംസ് കൂടൽ, സാമ്യൂഹ്യ പ്രവർത്തക ഡോ. സുനിൽ, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മോനി ജോസഫ് തോട്ടത്തിൽ, യൂത്ത് കോൺഗ്രസ് നേതാവ് ജോമി തോമസ്, അരുൺ മാത്യൂസ് തുടങ്ങിയവരും വിവിധ റീജിയനിൽ നിന്നുള്ളവരും പങ്കെടുത്തു.

ചടങ്ങിന് ആശംസകളറിയിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എംപി, കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്. അശോകൻ, ജോസി സെബാസ്റ്റ്യൻ എന്നിവർ ഓഷ്യാന റീജിയൻ പ്രവർത്തനത്തെ അഭിനന്ദിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA