ADVERTISEMENT

പെന്റിത്ത്∙ മലയാളി നഴ്സ് സ്റ്റിൽ ജോമോൻ ചാണ്ടിയ്ക്ക് ന്യൂസൗത്ത് വെയിൽസ് നീപ്പിയൺ ബ്ലൂ മൗണ്ടൻ ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലിന്റെ ഏറ്റവും മികച്ച നഴ്സ് എന്ന പുരസ്കാരത്തിന് അർഹനായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തിൽപ്പരം നഴ്സുമാർ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്നുള്ള ഈ അംഗീകാരം മലയാളി സമൂഹത്തിനു മുഴുവൻ അഭിമാനമാണ്.

കോട്ടയം പരുന്തുംപാറ പരേതനായ ചാണ്ടി മൂലയിൽ, ആലീസ് മൂലയിൽ എന്നിവരുടെ മകനാണ് സ്റ്റിൽ ജോമോൻ ചാണ്ടി. ഇംഗ്ലണ്ടിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ച ശേഷമാണ് ഓസ്ട്രേലിയയിൽ എത്തിയത്. നീപ്പിയൺ ഹോസ്പിറ്റലിന്റെ ന്യൂറോളജി വാർഡിൽ ജോലി ചെയ്യുന്ന സ്റ്റിൽ ജോമോൻ ചാണ്ടിയുടെ കോവിഡ് സമയത്തെ പ്രവർത്തനങ്ങളെ അവാർഡ് നിർണയ സമിതി പ്രത്യേകം പരാമർശിച്ചു.

നീപ്പയൺ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന പ്രത്യേക അവാർഡ് ദാന ചടങ്ങിൽ ഡയറക്ടർ ഓഫ് നഴ്സിങ് കാതലിൽ ഗാറിഡ്ജ് പുരസ്കാരം നൽകി. ഹോസ്പിറ്റൽ ഡയറക്ടർ ബ്രെറ്റ് വില്യംസ് സന്നിഹിതനായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com