മെൽബൺ∙ വിന്ധം മലയാളി കമ്മ്യൂണിറ്റിയുടെ (WMCG)ഫാമിലി ഫൺ ഡേയും ബാർബി ക്യുവും ഏപ്രിൽ 30 ശനിയാഴ്ച വെറിബീ റോസെഗാർഡൻ പാർക്കിൽ ആഘോഷിച്ചു. സ്പോർട്സ് കോ ഓർഡിനേറ്റർ ചുമതല വഹിക്കുന്ന റെജി ഡാനിയേൽ പരിപാടികൾക്കു നേതൃത്വം നൽകി.
കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടുവർഷമായി മുടങ്ങിപ്പോയ പരിപാടി പൂർവാധികം ഭംഗിയായി നടത്താൻ സാധിച്ചതിൽ അംഗങ്ങൾ ചാരിതാർഥ്യം രേഖപ്പെടുത്തി.