ADVERTISEMENT

പെർത്ത് ∙  മലയാളി അസോസിയേഷൻ ഓഫ് പെർത്തിന്റെ  ചിത്രരചന, സാഹിത്യം, സ്പെല്ലിങ് ബീ മത്സരങ്ങൾ  'വർണ്ണാക്ഷരോത്സവം'–22, മേയ് 21ന് ശനിയാഴ്ച  തോൺലി ലേസർ ഹാളിൽ വച്ച് നടക്കും. രാവിലെ  8.30 ന് തിരിതെളിയും. പെയിന്റിങ്, പെൻസിൽ ഡ്രോയിങ് മത്സരങ്ങൾ വിവിധ വിഭാഗങ്ങളിലായി എത് പ്രായക്കാർക്കും പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ജൂനിയർ സാഹിത്യ മത്സരങ്ങൾ 16 വയസ്സുവരെയുള്ളവർക്കാണ്. സ്പെല്ലിങ് ബീ മത്സരങ്ങൾ 13 വയസ്സു വരെയൂള്ളവർക്കായാണ് നടത്തുന്നത്. ഓരോ  മത്സരങ്ങൾക്കും റജിസ്ട്രേഷൻ ഫീ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്:  ഷാജു ഫ്രാൻസീസ് 0466585148,  ശ്രീരേഖ ശ്രീകുമാർ 0471837847, നിനറ്റ് 0452021997.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com