പ്രഥമ ഓൾ ഓഷ്യാന ക്നാനായ വോളിബോൾ ടൂർണമെന്റ് ഒരുക്കങ്ങൾ പ‍ൂർത്തിയായി

all-oceania-volleball-tournament
SHARE

കാൻബറ∙ കെസിസിഒയുടെ സഹകരണത്തോടെ കാൻബറ ക്നാനായ കാത്തലിക് അസോസിയേഷൻ ആതിഥ്യം അരുളുന്ന പ്രഥമ ഓൾ ഓഷ്യാന ക്നാനായ വോളിബോൾ ടൂർണമെന്റിനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി. മേയ് 28 ന് കാൻബറയിലെ ലൈനം ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന  ടൂർണമെന്റിൽ ആതിഥേയരായ കാൻബറയെ കൂടാതെ ബ്രിസ്ബേൻ, ന്യൂകാസിൽ, സിഡ്നി, മെൽബൺ, പെർത്ത്  തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തുന്ന ഒൻപതു ടീമുകളാണ് ഏറ്റുമുട്ടുന്നത്.

രണ്ടു തലമുറയിൽ പെട്ട കളിക്കാരുടെ സാന്നിധ്യം കൊണ്ടും ആകർഷകമായ സമ്മാന തുക  കൊണ്ടും ശ്രദ്ധേയമാകുന്ന ഈ വോളിബാൾ മാമാങ്കത്തിനു പരിപൂർണ്ണ പിന്തുണ നൽകി സഹായിക്കുന്ന ഞങ്ങളുടെ സ്പോൺസർമാരോടുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു. 

മേയ് 28 ന് കാൻബറയിൽ നടക്കുന്ന തീ പാറുന്ന പോരാട്ടത്തിന്റെ നേർ സാക്ഷികളാകുവാൻ എല്ലാ വോളീബാൾ പ്രേമികളെയും ഞങ്ങൾ ലൈനം   ഇൻഡോർ വോളിബോൾ സ്റ്റേഡിയത്തിലേക്കു സാദരം ക്ഷണിക്കുന്നു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ വൈകിട്ടു സമാപിക്കും. ഒരേ സമയം നാലു കോർട്ടുകളിൽ മത്സരങ്ങൾ നടത്താവുന്ന ക്രമീകരണങ്ങൾ ഈ സ്റ്റേഡിയത്തിന്റെ പ്രത്യേകതയാണ് . മത്സര വിജയികൾക്കുള്ള സമ്മാനത്തുകയും ട്രോഫിയും മത്സരാനന്തരം നടക്കുന്ന സമ്മാനദാന ചടങ്ങിൽ വിതരണം ചെയ്യും. 

KCCO & CKCA നേതൃത്വത്തിനുവേണ്ടി 

ചാണ്ടി മാത്യു കറുകപ്പറമ്പിൽ &

സോജി എബ്രഹാം മുളയാനിക്കൽ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA