പ്രതിഷ്ഠാവാർഷികം ആഘോഷിച്ചു

gayathri
SHARE

നെയ്റോബി ∙  മേയ് 26ന് കെനിയയിലെ അയ്യപ്പ ക്ഷേത്രത്തിന്റെ 20–ാമത് പ്രതിഷ്ഠാവാർഷികം ആഘോഷിച്ചു. 2002 ലായിരുനു ക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ നടന്നത്. തന്ത്രി ബ്രഹ്മശ്രീ. ജാതവേദൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ പടിപൂജയും വിവിധ പൂജകളും, ചടങ്ങുകളും നടന്നു.  സൂര്യനാരായണൻ നമ്പൂതിരി, മധു നമ്പൂതിരി എന്നിവരും കേരളത്തിൽനിന്നും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. അമ്പലത്തിലെ നിത്യപൂജകൾ ഷാജു നമ്പൂതിരി, വിഷ്ണു നമ്പൂതിരി  എന്നിവരുടെ കാർമികത്വത്തിൽ ആണ് നടക്കുന്നത്.

കേരളത്തിനിന്നെത്തിയ കലാകാരന്മാരുടെ പരിപാടി അരങ്ങേറി.  സൂര്യഗായത്രി (വോക്കൽ), മാഞ്ഞൂർ രഞ്ജിത് (വയലിൻ), അനിൽ പി.വി (മൃദഗം), മാഞ്ഞൂർ ഉണ്ണികൃഷ്ണൻ (ഘടം), തൃപ്പൂണിത്തുറ ശ്രീകുമാർ (തവിൽ), മാവേലിക്കര അഖിൽ കൃഷ്ണ (നാദസ്വരം) എന്നിവരടങ്ങുന്ന സംഘംമാണ് നാട്ടിൽ നിന്നും എത്തിയത്.

മേയ് 25 മുതൽ 30 വരെയാണ്  ആറു ദിവസം നീണ്ടു നിന്ന ഉത്സവപരിപാടികൾ നടന്നത്. ചെയർമാൻ രാജേന്ദ്ര പ്രസാദ്  രാധാകൃഷ്ണൻ (വൈസ് ചെയർമാൻ), പ്രവീൺ നായർ (സെക്രട്ടറി) എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. "ശ്രീ ശബരീശം" എന്ന സുവനീർ പ്രകാശനം  ചെയ്തു. വിജി ഗോപകുമാരന്‍റെ നേതൃത്വത്തിൽ മഹിളാസംഘം ഉത്സവത്തിന് ആവശ്യമായ ഒരുക്കങ്ങൾ നടത്തി. വേലായുധൻ, ഗോപകുമാർ , സത്യമൂർത്തി  എന്നിവരാണ് ക്ഷേത്ര ഉപദേശകസമിതി അംഗങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA