സിഡ്നി∙ പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സന്തോഷ് കരിമ്പുഴയെ ലോക കേരള സഭാംഗമായി തിരഞ്ഞെടുത്തു. കേരളകലാമണ്ഡലം അവാർഡ് , പ്രവാസി ഭാരതി അവാർഡ് , ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഇന്ത്യൻ ഒറിജിൻ (GOPIO) അവാർഡ് , ഭാരതീയ വിദ്യാഭവൻ അവാർഡ് , ഭാഷാസമന്വയ വേദി അവാർഡ്, തുടങ്ങി കേരളത്തിൽ നിന്നും വിദേശത്തു നിന്നുമായി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയിൽ നിന്നുമുള്ള പ്രതിനിധിയാണു സന്തോഷ്. തിരുവനന്തപുരത്ത് ഈ മാസം 16,17 ,18 തീയതികളിലാണ് ലോകകേരള സഭ സമ്മേളനം നടക്കുന്നത്. നിയമസഭയിലേക്കും പാർലിമെന്റിലേക്കും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ,പ്രവാസികളെ പ്രതിനിധീകരിച്ചു വിവിധ രാജ്യത്തു നിന്നുമുള്ള പ്രതിനിധികളും ഉൾപ്പെടുന്നതാണു ലോകകേരളസഭ.