ADVERTISEMENT

മെൽബൺ∙ ആഗോളതലത്തിൽ ശിവഗിരി മഠം സംഘടിപ്പിക്കുന്ന ശിവഗിരി തീർഥാടനത്തിന്റെ നവതി, ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി എന്നീ ആഘോഷങ്ങളോടൊപ്പം മാതൃ ദിനാഘോഷവും നഴ്സസ് ദിനവും സേവനം ഓസ്‌ട്രേലിയ പെർത്തിൽ സംഘടിപ്പിച്ചു. ഗുരുദേവ കൽപന ആയ കൃഷി, പരിസ്ഥിതി, വിദ്യാഭ്യാസം സേവനം എന്നിവക്കു പ്രാധാന്യം നല്‍കിയ

യോഗത്തിന്  സേവനം ഓസ്‌ട്രേലിയയുടെ വനിതാവേദി കോഡിനേറ്റർ ശ്രീരേഖ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.  പ്രസ്‌തുത യോഗം മലയാളി അസോസിയേഷൻ ഓഫ് പെർത്ത് രക്ഷാധികാരി സുഭാഷ് മങ്ങാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

 

ശിവഗിരി തീർഥാടനത്തിന്റെ നവതി ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി എന്നീ ആഘോഷങ്ങളുടെ ഉദ്ഘാടന കർമ്മം ശിവഗിരി മഠം ധർമ്മ സംഘം സെക്രട്ടറി ബ്രഹ്മശ്രീ ഋതംബരനാഥാ സ്വാമികൾ നിര്‍വഹിച്ചു. നഴ്സസ് മാതൃദിന സന്ദേശവും നൽകി.  ഗുരുധർമ്മ പ്രചരണസഭ ഇന്ത്യക്കു വെളിയിൽ സ്ഥാപിക്കുന്ന മൂന്നാമത്തെ ആശ്രമം സേവനം ഓസ്‌ട്രേലിയ പെർത്തിൽ സ്ഥാപിക്കുമെന്നും  അതിന്റെ പ്രാരംഭ നടപടികൾ എത്രയും പെട്ടെന്നു പൂർത്തീകരിക്കുമെന്നും സ്വാമിജി യോഗത്തിൽ അറിയിച്ചു.  

കോവിഡ് പ്രതിസന്ധി മൂലം നിർത്തി വച്ചിരുന്ന പ്രതിമാസ ചതയദിന പ്രാർഥന പുനരാരംഭിച്ചു കൊണ്ടു ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.

 

യൂണിറ്റിലെ മുതിർന്ന  അംഗം ഷീജ രണധീരൻ ദീപാർപ്പണവും യൂണിറ്റിലെ നഴ്സസ്നെ ആദരിക്കുകയും ചെയ്തു. സാൽവേഷൻ ആർമിക്കു വേണ്ടി നടത്തിയ ചാരിറ്റി സ്വീകരണം ട്രഷറർ, സേവനം ഓസ്‌ട്രേലിയ രാജീവ് രാജ്  നിർവഹിച്ചു. കാര്‍ഷിക വിളകളുടെ സ്വീകരണം  ജയകുമാർ വാസുദേവനും വിതരണം ശ്രീകുമാർ ശ്രീധരനും കുട്ടികൾക്കുള്ള സമ്മാനദാനം  ബിന്ദു രാജീവും നിർവഹിച്ചു. 

 

യോഗത്തിനു സേവനം ഓസ്‌ട്രേലിയ സെക്രട്ടറി സുമോദ് കുമാർ സ്വാഗതവും, മാസ്റ്റർ. ദേവദത്ത് പിയൂഷ് നന്ദിയും രേഖപ്പെടുത്തി. കുമാരി ആഞ്ജലയും കുമാരി അഞ്ജലിയും ചേർന്ന് അവതരിപ്പിച്ച മാതൃ വന്ദനം നൃത്താവിഷ്ക്കാരവും ടോം  ടോജോ 5 സെക്കന്റ്  റൂൾസിനെ ആസ്പദമാക്കി നടത്തിയ  മോട്ടിവേഷൻ ക്ലാസും പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com