ലൈബീരിയയിൽ മരിച്ച മനോജിന്റെ കുടുംബത്തിനു ധനസഹായം കൈമാറി

mcc-financial-aid
SHARE

മോൺറോവിയ∙പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിൽ കഴിഞ്ഞ മാസം അന്തരിച്ച മനോജിന്റെ കുടുംബത്തിനു ലൈബീരിയൻ മലയാളികളുടെ സംഘടനയായ മഹാത്മാ കൾച്ചറൽ സെന്റർ (എംസിസി) സമാഹരിച്ച 10 ലക്ഷം രൂപ കുടുംബത്തിന് കൈമാറി. മനോജിന്റെ ആകസ്മികമായ വിയോഗത്തോടെ അനാഥമായ കുടുംബത്തിന് കൈത്താങ്ങാകുക എന്ന തീരുമാനത്തിൽ നിന്നാണ് സംഘടന മുൻകൈ എടുത്ത് 300ൽ താഴെ വരുന്ന അംഗങ്ങളിൽ നിന്നു 10 ലക്ഷം രൂപ സമാഹരിച്ചത് 

കേന്ദ്രമന്ത്രി വി.മുരളീധരൻ മനോജിന്റെ ഭവനത്തിൽ നേരിട്ടെത്തി തുകയുടെ ചെക്ക് കുടുംബത്തിനു കൈമാറി. മഹാത്മാ കൾച്ചറൽ സെന്റർ ലൈബീരിയയുടെ പ്രതിനിധിയായി സംഘടനാ പ്രസിഡന്റ് ഗോപിനാഥൻ പിള്ളയുടെ ഭാര്യ ബീനാ ഗോപിനാഥൻ ചടങ്ങിൽ പങ്കെടുത്തു. വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനാ പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS